ഗൗരി ലങ്കേഷ് കൊലപാതകം: ജെ എന്‍ യുവില്‍ റിപ്പബ്ലിക് ചാനല്‍ പ്രതിനിധിയോട് വിദ്യാര്‍ത്ഥിയുടെ കടക്ക് പുറത്ത് പ്രയോഗം, വീഡിയോ വൈറല്‍ ആകുന്നു
ദില്ലി: മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട പ്രതിഷേധ പരിപാടി റിപ്പോര്‍ട്ടു ചെയ്യാനെത്തിയ റിപ്പബ്ലിക് ടി.വിയുടെ മാധ്യമപ്രവര്‍ത്തകനെ പരസ്യമായി താക്കീത് ചെയുന്ന ജെ എന്‍ യു യൂണിയന് മുന്‍ വൈസ് പ്രസിഡന്റ ഷെഹ്ല റാഷിദിന്റെ വീഡിയോ വൈറലാകുന്നു.
പ്രതിക്ഷേധ പരിപാടിക്കിടെ ഷെഹ്ല സംസാരിക്കവേ മൈക്ക് നീട്ടിയ റിപ്പബ്ലിക് ടി.വി പ്രതിനിധിയോട് കടുത്ത ഭാഷയിലാണ് അവര്‍ പ്രതികരിച്ചത്. നിങ്ങളെ ഒരു മാധ്യമമായി കാണാനാകില്ല. നിങ്ങള്‍ സംഘപരിവാറിന്റെ കുഴലൂത്തുകാരാണ്. നിങ്ങള്‍ ഗൗരി ലങ്കേഷിന്റെ കൊലപാതകം മൂടിവെയ്ക്കാന്‍ ശ്രമിക്കുന്നവരാണ്. നിങ്ങളെ ഇവിടെ ആവശ്യമില്ലെന്നും ഇവിടെ നിന്നും പുറത്ത് പോകണമെന്നും ജെ എന്‍ യു യൂണിയന് മുന്‍ വൈസ് പ്രസിഡന്റ് തുറന്നടിച്ചു.
ഷെഹ്ലയുടെ പരസ്യ താക്കീതിനെ കയ്യടിയോടെയാണ് മറ്റു വിദ്യാര്‍ത്ഥികള്‍ സ്വീകരിച്ചത്.
ഗൗരി ലങ്കേഷിന്റെ കൊലപാതകത്തെ ആഘോഷിക്കുന്നവര്‍ക്കെതിരെ ശക്തമായ പ്രതിഷേധമുയരണമെന്നും ഷെഹ്ല ആവശ്യപ്പെടുന്നു. ഷെഹ്ലയുടെ വീഡിയോക്ക് സോഷ്യല്‍ മീഡിയയില്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.