മെസ്സി താങ്കള്‍ ബ്‌ളാസ്റ്റേഴ്സിലേക്കു വരൂ; സൂപ്പര്‍ താരത്തെ കേരള ബ്‌ളാസ്റ്റേഴ്സിലേക്ക് ക്ഷണിച്ച് മഞ്ഞപ്പട
ലോകത്തെ ഏറ്റവും മികച്ച ഫുട്ബോള്‍ താരങ്ങളില്‍ ഒരാള്‍, ലോകത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന ഫുട്‌ബോള്‍ താരങ്ങളില്‍ ഒരാള്‍, ഇതിഹാസ താരം മറഡോണയുടെ പിന്‍ഗാമി എന്നറിയപ്പെടുന്ന സൂപ്പര്‍ താരം മെസ്സിയെ ഐ എസ് എല്ലില്‍ കേരളം ബ്‌ളാസ്റ്റേഴ്സിലേക്ക് കളിയ്ക്കാന്‍ ക്ഷണിച്ചിരിക്കുകയാണ് ഒരു കൂട്ടം ആരാധകര്‍. ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ അര്‍ജന്റീനയും വെനസ്വേലയും തമ്മിലുള്ള മത്സരത്തിനിടെയാണ് മെസിയെ ക്ഷണിച്ചുള്ള ബാനറുമായി മഞ്ഞപ്പടഅര്‍ജന്റീനയുടെ ബ്യൂണസ് ഐറിസിലെ സ്റ്റേഡിയത്തിലെത്തിയത്.
മെസിയെ ബ്ലാസ്റ്റേഴ്സിലേക്ക് ക്ഷണിക്കാനാണ് ഞങ്ങള്‍ ഇവിടെയെത്തിയതെന്ന ബാനറുമായെത്തിയ മഞ്ഞപ്പട അംഗങ്ങള്‍ ചിത്രങ്ങള്‍ ട്വിറ്റര്‍ പേജില്‍ പങ്കുവെയ്ക്കുകയും ചെയ്തിട്ടുണ്ട്. മെസ്സി ഞങ്ങള്‍ ഇവിടെയെത്തിയിരിക്കുന്നത് ബ്‌ളാസ്റ്റേഴ്സിലേക്ക് ക്ഷണിക്കാനാണ് എന്നാണ് ബാനറില്‍ എഴുതിയിരുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഞ്ഞപ്പടയിലെ അംഗങ്ങളുണ്ട്. ഐ.എസ്.എല്‍ പുതിയ സീസണിനായി ബ്ലാസ്റ്റേഴ്സ് ഒരുങ്ങുമ്പോഴും താങ്ങും തണലുമായി ഈ ആരാധക കൂട്ടായ്മയുണ്ട്.