ഓണത്തിന് ബീഫ് കഴിച്ച് സുരഭി ഹിന്ദുക്കളെ അപമാനിച്ചു എന്ന് സംഘപരിവാര്‍ ; നടിക്കെതിരെ സോഷ്യല്‍ മീഡിയാ ആക്രമണം

കോഴിക്കോട് : ദേശിയ അവാര്‍ഡ് ജേതാവായ നടി സുരഭിയാണ് ബീഫ് കഴിച്ചത് കാരണം വിവാദങ്ങളില്‍ കുടുങ്ങിയത്. തിരുവോണ ദിവസം മീഡിയ വണ്‍ ചാനലില്‍ ദേശീയ അവാര്‍ഡ് ജേതാവ് സുരഭി ലക്ഷ്മിയുടെ ഓണ വിശേഷങ്ങളുമായി സുരഭിയുടെ ഓണ പരിപാടി സംപ്രേക്ഷണം ചെയ്തിരുന്നു.സുരഭിയ്ക്ക് ഏറെ ഇഷ്ടപ്പെട്ട കോഴിക്കോടുള്ള ബ്രദേഴ്‌സ് ഹോട്ടല്‍ പശ്ചാത്തലമാക്കിയായിരുന്നു ഈ പരിപാടി. ഇവിടെ ലഭിക്കുന്ന പൊറോട്ടയും ബീഫുമാണ് ഇഷ്ട വി?ഭവമെന്ന് പറഞ്ഞാണ് സുരഭി പരിപാടി ആരംഭിക്കുന്നത്.

ഹോട്ടലില്‍ ഇരുന്ന് കൊണ്ട് തന്റെ വിശേഷങ്ങള്‍ പങ്ക് വെക്കുന്ന സുരഭി പരിപാടിയുടെ ഇടയില്‍ ബീഫ് കഴിക്കുന്നുണ്ട്. ഓണ പരിപാടിയില്‍ ബീഫ് കഴിക്കുന്നത് ശരിയല്ലെന്ന് പറഞ്ഞ് കൊണ്ടാണ് നടി സുരഭി ലക്ഷ്മിക്കെതിരെ അധിക്ഷേപവുമായി സംഘപരിവാര്‍ രം?ഗത്ത് വന്നത്. ബീഫ് കഴിച്ചതിലൂടെ സുരഭി ഓണത്തിനെയും ഹിന്ദുക്കളെയും അപമാനിച്ചു എന്നാണു സംഘപരിവാര്‍ ആക്ഷേപിക്കുന്നത്. ഹിന്ദുക്കള്‍ ഓണത്തിന് മാംസം കഴിക്കാറില്ലെന്നും പിന്നെന്തിനാണ് സുരഭി മാംസം കഴിക്കുന്നതെന്നും വിമര്‍ശകര്‍ ചോദിക്കുന്നു.

ആദ്യം കാവിപ്പട എന്ന ഗ്രൂപ്പില്‍ വന്ന പോസ്റ്റ് വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. സുരഭിക്ക് ധൈര്യമുണ്ടെങ്കില്‍ അടുത്ത പെരുന്നാളിന് ചാനലില്‍ വന്നിരുന്ന് പന്നിയിറച്ചി കഴിക്കാനും വെല്ലുവിളിയുമായാണ് ചിലര്‍ രംഗത്ത് എത്തിയത്. മീഡിയ വണ്‍ ചാനലിലാണ് പരിപാടി അവതരിപ്പിച്ചതെന്നതിനെ മുന്‍ നിര്‍ത്തി ഹിന്ദുവായ സുരഭി ലക്ഷ്മി ഒരു മുസ്ലിം ചാനലില്‍ പോയി ഹിന്ദുകളെ അപമാനിക്കുന്നുവെന്ന് പറഞ്ഞ് വിഷയത്തെ വര്‍?ഗീയവത്കരിക്കാനും സംഘപരിവാര്‍ ശ്രമിക്കുന്നുണ്ട്. ഓണത്തിനോട് അനുബന്ധിച്ച് മീഡിയ വണ്‍ ചാനലില്‍ അവതരിച്ച പരിപാടിയില്‍ കടയില്‍ നിന്ന് പൊറോട്ടയും ബീഫും കഴിച്ചതിന് ശേഷം ഭക്ഷണത്തിനെ കുറിച്ച് അഭിപ്രായം പറഞ്ഞതുമാണ് സംഘപരിവാര്‍ സംഘടിത അക്രമണം നടത്താനുള്ള കാരണം. പരിപാടിയിലെ ഒരു രംഗം മാത്രം അടര്‍ത്തിയെടുത്താണ് ഈ അധിക്ഷേപവും അക്രമണവും നടത്തുന്നത്.

ജമാഅത്തെ ഇസ്ലാമിയുടെ കീഴിലുള്ള ചാനലായത് കൊണ്ട് തന്നെ മീഡിയ വണിനെയും അധിക്ഷേപിച്ചാണ് സംഘപരിവാര്‍ രംഗത്ത് വന്നിട്ടുള്ളത്. ജിഹാദി ചാനലെന്നാണ് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ മീഡിയ വണിനെ വിളിക്കുന്നത്. അതേസമയം കേരളത്തിലെ പല ഇടങ്ങളിലും ഓണസദ്യയുടെ കൂടെ മാംസവിഭവങ്ങള്‍ വ്യാപകമായി ഉള്‍പ്പെടുത്താറുണ്ട്. സംഘപരിവാറിന്റെ ബ്രാഹ്മണ, സവര്‍ണ്ണ മനസ്ഥിതിയാണ് ഇതിലൂടെ വെളിയില്‍ വന്നിരിക്കുന്നത് എന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.