ഫോണ്‍വിളിച്ച് ബൈക്കില്‍ യാത്ര; പോലീസുകാരന്റെ പണി തെറിച്ചു, വീഡിയോ പുറത്തുവിട്ടയാള്‍ക്ക് മര്‍ദ്ദനം
സാധാരണക്കാരന്‍ ബൈക്കില്‍ യാത3 ചെയ്യുമ്പോള്‍ നിയമനടപടി സ്വീകരിക്കും പോലീസ് എന്നാലിപ്പോള്‍ സംഭവിച്ചിരിക്കുന്നത് പോലീസുകാരന്‍ മെബൈല്‍ ഫോണില്‍ സംസാരിച്ച് ബൈക്കോടിച്ചതാണ്.
എന്നിട്ട് സംഭവിച്ചതാകട്ടെ, ഫോണില്‍ സംസാരിച്ചു കൊണ്ട് ബൈക്ക് ഓടിക്കുന്ന പോലീസുകാരന്റെ വീഡിയോ ചിത്രീകരിച്ച ബൈക്ക് യാത്രക്കാരന് പോലീസിന്റെ വക ഉഗ്രന്‍ മര്‍ദ്ദനം. നിയമലംഘനം നടത്തുന്ന പോലീസുകാരന്റെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പുറത്തു വന്നതോടെ സുരീന്ദര്‍ സിംങ് എന്ന ഹെഡ് കോണ്‍സ്റ്റബളിനെ സര്‍വ്വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു.
ഹെല്‍മെറ്റ് പോലും ശരിയായ വിധത്തില്‍ ധരിക്കാതെ ഫോണില്‍ സംസാരിച്ചു കൊണ്ട് ബൈക്ക് ഓടിക്കുന്ന പോലീസുകാരന്റെ ദൃശ്യങ്ങള്‍ പിന്തുടര്‍ന്നെത്തിയ ബൈക്ക് യാത്രക്കാരാണ് മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ചത്. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെ സുരീന്ദര്‍ സിംഗ് ബൈക്ക് നിര്‍ത്തി ഇയാളുമായി വാക്ക്തര്‍ക്കത്തില്‍ ഏര്‍പ്പെടുകയും മര്‍ദ്ദിക്കുകയുമായിരുന്നു.
ഛണ്ഡീഗഢിലെ 36/37 ഡിവൈഡിംഗ് റോഡില്‍ ശനിയാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം നടന്നത്. ചണ്ഡിഗഢ് പോലീസിലെ സെക്യൂരിറ്റി വിംഗില്‍ ഹെഡ് കോണ്‍സ്റ്റബിളായി പ്രവര്‍ത്തിക്കുന്ന സുരീന്ദര്‍ സിംങിന്റെ ലൈസന്‍സ് മരവിപ്പിച്ചതായും മൂന്ന് മാസത്തേക്ക് വിലക്കേര്‍പ്പെടുത്താന്‍ ട്രാന്‍സ്‌പോര്‍ട്ട് വകുപ്പിലേക്ക് മാറ്റിയതായും ട്രാഫിക് പോലീസ് എസ്എസ്പി ശശാങ്ക് ആനന്ദ് പറഞ്ഞു.
പോലീസ് ഉദ്യോഗസ്ഥന്റെ നിയമലംഘനത്തിന്റെ വീഡിയോ മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ മനീഷ് തിവാരിയും ട്വീറ്റ് ചെയ്തിട്ടുണ്ട്.
–@IG_CHANDIGARH -DGP Chandigarh Tejinder LUTHRA ji if video in this tweet is true plz suspend this police official for assaulting a Citizen pic.twitter.com/39F5T0n3vY
— Manish Tewari (@ManishTewari) September 9, 2017