മൃത്യുഞ്ജയം ഉരുവിടണമെന്ന് പറയാന്‍ കേരളത്തിലും ആളുണ്ടായിരിക്കുന്നു; അത് ശ്രദ്ധിക്കേണ്ട കാര്യമെന്ന് മുഖ്യമന്ത്രി
ഹിന്ദു ഐക്യവേദി നേതാവ് കെ പി ശശികല കഴിഞ്ഞ ദിവസം പറവൂരില്‍ നടത്തിയ വിവാദ പ്രസംഗത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. മൃത്യുഞ്ജയം ഉരുവിടണമെന്ന് പറയാന്‍ കേരളത്തിലും ആളുണ്ടായിരിക്കുന്നു.
അത് ശ്രദ്ധിക്കേണ്ട കാര്യമാണ്. എങ്ങോട്ടാണ് കേരളീയ സമൂഹത്തെ തിരിച്ചുവിടേണ്ടതെന്ന് ഇത്തരം ആളുകള്‍ ആഗ്രഹിക്കുന്നതിന്റെ പതിപ്പായിട്ടാണ് മൃത്യുഞ്ജയ മന്ത്രം പുരോഗമന ചിന്താഗതിക്കാരെ ഓര്‍മിപ്പിക്കുന്നതിലൂടെ കാണാന്‍ കഴിയുന്നത്. ഇത്തരം പ്രവണതകള്‍ നമ്മുടെ നാടിന്റെ അന്തരീക്ഷത്തെ മാറ്റിമറിക്കാനാണ് നോക്കുന്നത്.കണ്ണൂരില്‍ നടന്ന ഒരു പരിപാടിയിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
എഴുത്തുകാരോട് മൃത്യുഞ്ജയ ഹോമം നടത്തിക്കോളു എന്ന മുന്നറിയിപ്പു നല്‍കുന്നതായിരുന്നു ശശികലയുടെ പ്രസംഗം. പറവൂരില്‍ ഹിന്ദു ഐക്യവേദിയുടെ ചടങ്ങില്‍ വച്ചായിരുന്നു ശശികല പരാമര്‍ശം നടത്തിയത്.