ദിലീപ് വിഷയത്തില്‍ നിലപാട് വ്യക്തമാക്കി ഷോണ്‍ജോര്‍ജ്ജ്; പോലീസ് ഗൂഢാലോചന നടത്തുന്നു, മാധ്യമങ്ങള്‍ കാര്യം പറയാനനുവദിക്കുന്നില്ല
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവുമായി ബന്ധപ്പെട്ട് ദിലീപിന്റെ പക്ഷം പിടിക്കുന്നുവെന്ന ആരോപണത്തിന് മറുപടിയുമായി പി.സി. ജോര്‍ജ്ജ് എം.എല്‍.എയുടെ മകനും പൊതുപ്രവര്‍ത്തകനുമായ അഡ്വക്കറ്റ് ഷോണ്‍ ജോര്‍ജ്ജ് രംഗത്ത്. തന്റെ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോയിലൂടെയാണ് ഷോണ്‍ നിലപാട് വ്യക്തമാക്കുന്നത്.
ഇനിയും തുറന്നു പറയാതിരിക്കാന്‍ കഴിയില്ല. എല്ലാ ചാനലുകളിലും ചര്‍ച്ചയില്‍ പേരെഴുതി വരാറുണ്ട് എന്നാല്‍ കൃത്യമായി കാര്യങ്ങള്‍ പറയാന്‍ കഴിയാത്ത വിധത്തില്‍ അജണ്ട സെറ്റ് ചെയ്ത് മൈക്ക് ഓഫ് ചെയ്യുന്ന സംഭവം ഇന്നലേയും ഉണ്ടായി. പൊതു സമൂഹത്തിനു മുന്നില്‍ മോശക്കാരനാവേണ്ട അവസ്ഥയുണ്ടെന്നും അതു കൊണ്ടാണ് ഇപ്പോള്‍ വീഡിയോയിലൂടെ കാര്യങ്ങള്‍ പറയുന്നതെന്നും അദ്ദേഹം പറയുന്നു.
വീഡിയോയില്‍ നിന്ന്…
ദിലീപിനെ അറസ്റ്റ് ചെയ്തപ്പോല്‍ കുറ്റക്കാരനാണെന്നു വിശ്വസിച്ചയൊരാളു ഞാന്‍. രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ പോലീസിന്റെ ഭാഗത്തു നിന്ന് കൃത്യമായ അജണ്ടയോടു കൂടിയാണോ മുന്നോട്ടു പോകുന്നതെന്ന് സംശയിക്കേണ്ടി വന്നു.തുടര്‍ന്ന് കേസ് പരിശോധിച്ചതില്‍ പോലീസിന്റെ ഭാഗത്ത് നിന്ന് ഗൂഢാലോചന നടന്നുവെന്നതിന് നിരവധി തെളിവുകളുണ്ടായി. ഒന്നാമത്തെ മൊഴിയില്‍ നടി പള്‍സര്‍ സുനി ഇത് ക്വട്ടേഷനാണെന്ന് പറയുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. ദിലീപിനെതിരെ 19 തെളിവുകള്‍ ഉണ്ടെന്നു പറഞ്ഞാണ് പോലീസ് അറസ്റ്റ് ചെയ്തത് എന്നാല്‍ ഇന്നുവരേയും പൊതു സമക്ഷത്തില്‍ ബോധ്യപ്പെടാന്‍ പറ്റുന്ന ഒരു തെളിവുപോലും പോലീസിന് ഹാജരാക്കാനായിട്ടില്ല.
ജാമ്യം നിഷേധിക്കുന്നതിനു വേണ്ടി പ്രോസിക്യൂഷന്‍ എടുക്കുന്ന നിലപാടുകളേയും പള്‍സര്‍ സുനിക്ക് സഹായം ചെയ്ത പോലീസുകാരനെ സര്‍വ്വീസില്‍ പിടിച്ചു നിര്‍ത്തിയതിനേയും ഷോണ്‍ വിമര്‍ശിക്കുന്നുണ്ട്. പോലീസ് പ്രതിഭാഗം വക്കീലിനെ പോലെ ഇടപെടാന്‍ പാടില്ല. പോലീസ് അജണ്ടകളുമായി മുന്നോട്ടു പോകുകയാണ്.
ദിലീപിനെ പുറത്തു വിട്ടാല്‍ തെളിവു നശിപ്പിക്കും എന്നാണ് പറയുന്നത് എന്നാല്‍ തെളിവു നശിപ്പക്കണമെങ്കില്‍ നാദിര്‍ഷയും ദിലീപിന്റെ സഹോദരങ്ങളും ഒക്കെ പുറത്തില്ലേ എന്ന ചോദ്യവും ഷോണ്‍ ചോദിക്കുന്നുണ്ട്. പള്‍സര്‍ സുനിക്ക് പോലും മാധ്യമങ്ങളോട് സംസാരിക്കാന്‍ അവസരമുണ്ട് എന്നാല്‍ ദിലീപിനെ അതില്‍ നിന്നു പോലും വിലക്കുകയാണ് എന്നും ശോണ്‍ പറയുന്നു.
ഫെയ്‌സ്ബുക്ക് പോസ്റ്റ്… ഇവിടെ ക്ലിക്ക് ചെയ്യുക
വീഡിയോ കാണാം..