കണ്ണന്താനത്തിന്റെ മന്ത്രിസ്ഥാത്തില്‍ അഭിനന്ദിക്കേണ്ടതായി ഒന്നുമില്ലെന്ന് വിഎസ്; പിണറായിയെ തള്ളി, കണ്ണന്താനത്തിന്റേത് രാഷ്ട്രീയ ജീര്‍ണ്ണത
കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ മന്ത്രിസ്ഥാത്തില്‍ അഭിനന്ദിക്കേണ്ടതായി ഒന്നുമില്ലെന്ന് വി.എസ്. അച്ചുതാനന്ദന്‍. കേന്ദ്രമന്ത്രിയായ കണ്ണന്താനത്തെ അഭിനന്ദിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ നടപടിയെ വി.എസ്. തളളി. ഇടതുപക്ഷ സഹയാത്രികന് സംഭവിക്കാവുന്ന ഏറ്റവും വലിയ ജീര്‍ണതയാണ് കണ്ണന്താനത്തിന് സംഭവിച്ചിരിക്കുന്നത്.
ഫാസിസ്റ്റ് കൂടാരത്തിലെ സൗകര്യങ്ങള്‍ തേടിയാണ് കണ്ണന്താനം പോയത്. ഇടത് സഹയാത്രികന്‍ ഫാസിസത്തിന്റെ ചട്ടുകമാകാന്‍ പാടില്ലായിരുന്നു. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഇടതുപക്ഷം കൂടുതല്‍ ജാഗ്രത പുലര്‍ത്തണം. കണ്ണന്താനം അതാണ് തെളിയിക്കുന്നതെന്നും വി.എസ്. പറഞ്ഞു.
കേരള ഹൗസില്‍ പിണറായി കണ്ണന്താനത്തിന് വിരുന്നൊരുക്കിയിരുന്നു.