സിം കാര്‍ഡ് ആധാറുമായി ലിങ്ക് ചെയ്തില്ലേ? കര്‍ശന നിര്‍ദ്ദേശങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍,സമയപരിധി 2018 ഫെബ്രുവരി

രാജ്യത്തെ മൊബൈല്‍ ഉപഭോക്താക്കളൊന്നടങ്കം ഫോണ്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിന്റെ കര്‍ശന നിര്‍ദേശം. 2018 ഫെബ്രുവരിയ്ക്ക് മുന്‍പ് ആധാറുമായി ബന്ധപ്പെടുത്താത്ത സിം കാര്‍ഡുകളുടെ സേവനം റദ്ദ് ചെയ്യുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വൃന്തങ്ങളില്‍ നിന്ന് ലഭ്യമാകുന്ന റിപ്പോര്‍ട്ട്.

2017ല്‍ ലോക നിതി ഫൗണ്ടേഷന്‍ കേസില്‍ രാജ്യത്തെ എല്ലാ സിം കാര്‍ഡുകളും ആധാറുമായി ബന്ധപ്പെടുത്തി വെരിഫൈ ചെയ്യണമെന്ന സുപ്രീം കോടതി വിധി അടിസ്ഥാനമാക്കിയാണ് സര്‍ക്കാര്‍ പുതിയ നീക്കത്തിനൊരുങ്ങുന്നതെന്ന് വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.

ബയോമെട്രിക്ക് വിവരങ്ങള്‍ മൊബൈല്‍ ഓപ്പറേറ്റര്‍മാരുടെ കൈവശം സൂക്ഷിക്കാന്‍ അനുവദിക്കില്ലെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ആധാറുമായി ലിങ്ക് ചെയ്യുന്നവരുടെ ബയോമെട്രിക്ക് വിവരങ്ങള്‍ ടെലികോം കമ്പനികള്‍ യുഐഡിഎഐയ്ക്ക് കൈമാറുകയാണ് ചെയ്യുക.

ആധാര്‍ ആക്ട് 2016 പ്രകാരം ഉപഭോക്താക്കളുടെ ബയോമെട്രിക്ക് വിവരങ്ങള്‍ സേവനദാതാക്കള്‍ ഉപയോഗിക്കുന്നത് ക്രിമിനല്‍ കുറ്റമാണ്.