തന്റെ അവസരങ്ങള്‍ ദിലീപ് ഇല്ലാതാക്കി; ദിലീപിനെതിരെ മൊഴി നല്‍കി അനൂപ് ചന്ദ്രന്‍
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തെ തുടര്‍ന്നുള്ള കേസില്‍ ഗൂഢാലോചനാ കുറ്റത്തിന് റിമാന്‍ഡില്‍ കഴിയുന്ന ദിലീപിനെതിരെ നടന്‍ അനൂപ് ചന്ദ്രന്റെ മൊഴി. തന്റെ അവസരങ്ങള്‍ ദിലീപ് ഇല്ലാതാക്കി.
തന്നെ ഒതുക്കിയെന്നും അനൂപ് ചന്ദ്രന്‍ അറിയിച്ചു. മിമിക്രിക്കെതിരെ അഭിപ്രായം പറഞ്ഞതാണു തനിക്കെതിരെ തിരിയാന്‍ കാരണം. കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ മുന്‍പാകെയാണ് അനൂപ് ചന്ദ്രന്‍ തന്റെ മൊഴി നല്‍കിയത്.