ദേശീയപാതയില്‍ വാഹനാപകടത്തെ തുടര്‍ന്ന് ഗതാഗത തടസം: പോലീസ് എത്തിയത് ഒരു മണിക്കൂര്‍ കഴിഞ്ഞു

ദേശീയപാതയില്‍ വെടിവച്ചാന്‍കോവിലിനു സമീപം മൂന്നു കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടം ഒരു മണിക്കൂറോളം ഗതാഗത തടസം സൃഷ്ടിച്ചു. ഉച്ചയ്ക്ക് ഒരു മണി കഴിഞ്ഞാണ് സംഭവം നടക്കുന്നത്. അപകടത്തില്‍ ആളപായമില്ല മൂന്നു കാറുകളിലും സഞ്ചരിച്ചിരുന്നവര്‍ക്കു നിസ്സാര പരിക്കുകളുണ്ട്.

നരുവാമൂട് പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം നടന്നത്, എസ.ഐ സ്ഥലത്തില്ല എന്ന കാരണത്താല്‍ ഒരു മണിക്കൂറോളം വൈകിയാണ് പോലീസ് സംഭവ സ്ഥലത്തേക്ക് എത്തിയത്. അത് വരെ ദേശീയ പാതയില്‍ വലിയ ഗതാഗതക്കുരുക്ക് ഉണ്ടായിരുന്നു. പോലീസ് എത്തുന്നതിനു മുന്‍പ് തന്നെ നാട്ടുകാരുടെ സഹകരണത്തോടെ ഫയര്‍ ഫോഴ്‌സ് ഗതാഗതം പുനഃസ്ഥാപിച്ചു.

നാഗര്‍കോവില്‍ സ്വദേശികളായ യുവാക്കള്‍ സഞ്ചരിച്ചിരുന്ന കാറിന്റെ ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകട കാരണം. അമിത വേഗത്തില്‍ വന്ന വാഹനം എതിര്‍ ദിശയില്‍ വന്ന വാഹനങ്ങളില്‍ ഇടിക്കുകയായിരുന്നു.

വീഡിയോ ലിങ്ക് : https://youtu.be/CKod4PqcbBo