ഒരാള്‍ കേന്ദ്രമന്ത്രിയായത് കൊണ്ട് രാജ്യം മുഴുവന്‍ പിടിച്ചടക്കാന്‍ സാധിക്കില്ല- മാണി, നോട്ട് നിരോധനം ഫലം ചെയ്തില്ല

ഒരാള്‍ കേന്ദ്രമന്ത്രിയായത് കൊണ്ട് രാജ്യം മുഴുവന്‍ പിടിച്ചടക്കാന്‍ സാധിക്കില്ലെന്ന് കെ.എം മാണി. കണ്ണന്താനം മന്ത്രിയായത് നല്ലതാണെന്നും കേരളത്തിന്റെ പ്രാതിനിധ്യം കേന്ദ്രത്തിലുണ്ടാകുമെന്നും അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ മന്ത്രിപദവിയെക്കുറിച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടിയായി അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്രമോഡി പ്രഖ്യാപിച്ച നോട്ട് നിരോധനം ഉദ്ദേശിച്ച ഫലം ചെയ്തില്ലെന്നും ജിഎസ്ടി നിലവില്‍ വന്നിട്ടും കേരളത്തിലെ നികുതി പിരിവ് കൂടിയിട്ടില്ലെന്നും മുന്‍ ധനകാര്യ മന്ത്രി കൂടിയായ അദ്ദേഹം പറഞ്ഞു.