‘വലിയ വേദനയും ദുരിതവും’ അനുഭവിക്കേണ്ടി വരും യുഎസിനെ വിറച്ചിപ്പ് ഉത്തര കൊറിയ, ഭീഷണി ആണവ പരീക്ഷണത്തിനു പിന്നാലെ

യുഎസിനെതിരെ ഭീഷണിയുമായി വീണ്ടും ഉത്തര കൊറിയ. ഐക്യരാഷ്ട്ര സംഘടനയില്‍ വാഷിങ്ടന്‍ നടത്തുന്ന സമ്മര്‍ദ്ദ നീക്കങ്ങളാണ് ഉത്തര കൊറിയയെ ചൊടിപ്പിച്ചത്. യുഎന്‍ യോഗത്തില്‍ ഉപരോധങ്ങള്‍ക്ക് അനുകൂലമായി വോട്ട് ചെയ്യണമെന്നു യുഎസ് ആഹ്വാനം ചെയ്തിരിക്കുന്ന പശ്ചാത്തലത്തിലാണു പ്രതിരോധതന്ത്രവുമായി ഉത്തര കൊറിയ രംഗത്തെത്തിയിരിക്കുന്നത്.

ഉത്തര കൊറിയയുടെ ആറാം ആണവപരീക്ഷണത്തിനു പിന്നാലെ യുഎന്നില്‍ സമ്മര്‍ദ്ദം ചെലുത്തി ഉത്തര കൊറിയക്കുമേല്‍ ഉപരോധം ഏര്‍പ്പെടുത്താന്‍ യുഎസ് നീക്കം നടത്തുന്നുണ്ട്.

യുഎന്‍ രക്ഷാസമിതി ഉത്തര കൊറിയയുടെ പ്രവൃത്തികള്‍ വിലയിരുത്തി കര്‍ശന നടപടി എടുക്കണമെന്നാണ് യുഎസിന്റെ ആവശ്യം. ഇതിനു മറുപടിയായി, ‘വലിയ വേദനയും ദുരിതവും’ യുഎസിനു മേല്‍ ചുമത്തുമെന്ന് ഉത്തര കൊറിയ നിലപാടറിയിച്ചുകഴിഞ്ഞു.

ഉത്തരകൊറിയയിലേക്കുള്ള എണ്ണ കയറ്റുമതി നിരോധിക്കുക, ഉത്തര കൊറിയയുടെ ഏകാധിപതി കിം ജോങ് ഉന്നിന്റെ സ്വത്ത് മരവിപ്പിക്കുക, ഇവിടെ നിന്നുള്ള വസ്ത്ര കയറ്റുമതി അവസാനിപ്പിക്കുക, ഉത്തര കൊറിയയില്‍ നിന്നുള്ള തൊഴിലാളികളെ മടക്കി അയക്കുക തുടങ്ങിയവയാണ് യുഎസ് മുന്നോട്ടുവച്ചിരിക്കുന്നത്.