വിയന്നയില്‍ നിന്നും വിശുദ്ധ നാട്ടിലേയ്ക്ക് ആത്മീയ തീര്‍ത്ഥയാത്ര
ഫാ. വിനോയ് ജോര്‍ജ് എംഎസ്എഫ് എസിന്റെ നേതൃത്വത്തില്‍ വിശുദ്ധ നാടുകള്‍ സന്ദര്‍ശിക്കാന്‍ അവസരം. യേശു സഞ്ചരിച്ച വഴികളിലൂടെ സംഘടിപ്പിക്കുന്ന തീര്‍ത്ഥയാത്ര ഒന്‍പതു ദിവസങ്ങളിലായാണ് ക്രമീകരിച്ചിരിക്കുന്നത്. 2018 ഫെബ്രുവരി 3 മുതല്‍ 11 വരെയാണ് തീര്‍ത്ഥാടനം.
ബൈബിളില്‍ പാണ്ഡിത്യവും, ചരിത്ര അറിവും, പരിചയസമ്പത്തുമായി നാലുവര്‍ഷക്കാലം ഇസ്രായേലില്‍ പഠനം നടത്തിയ ഫാ. വിനോയിയുടെ സാന്നിധ്യം വിശ്വാസികളെ സന്ദര്‍ശനത്തില്‍ ഏറെ സഹായിക്കും. ഗലീലിയ, സീസസിറിയ, ഫിലിപ്പിയ, നസ്രത്ത്, കാനായി, ബെത്ലഹേം ജെറുസലേം, യൂദയാ, സമരിയാ, ജറീക്കോ (ജോര്‍ദാന്‍ ഫലസ്തീന്, ഇസ്രായേല്‍) തുടങ്ങിയ സ്ഥലങ്ങളിലൂടെയാണ് യാത്ര.
വെറുമൊരു ഉല്ലാസ യാത്ര എന്ന നിലയിലല്ല, യേശുവിന്റെ ജീവിതം ബൈബിളിന്റെ പശ്ചാത്തലത്തില്‍ മാനിസിലാക്കാനുള്ള ആത്മീയ യാത്രയായിട്ടാണ് സന്ദര്‍ശനം. സന്ദര്‍ശിക്കുന്ന എല്ലാ പ്രധാന സ്ഥലങ്ങളിലും വിശുദ്ധ കുര്‍ബാനയോട് കൂടിയായിരിക്കും സംഘം സഞ്ചരിക്കുന്നത്.
താല്പര്യമുള്ളവര് സെപ്റ്റംബര്‍ 30ന് മുമ്പ് ബുക്ക് ചെയ്യുക. കൂടുതല്‍ വിവരങ്ങള്‍ക്ക് സ്റ്റീഫന്‍ പുത്തന്‍പുരയില്‍ +4369918880610, ബാബു കുടിയിരിക്കല്‍ +4369918230516