അകമഴിഞ്ഞ് സഹായിച്ചു ഒടുവില്‍ സസ്‌പെന്‍ഷന്‍; പള്‍സര്‍ സുനിയെ സഹായിച്ച പോലീസുകാരനെതിരെ വകുപ്പ് തല നടപടി
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവുമായി ബന്ധപ്പെട്ട കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയെ ജയിലിനുളളില്‍ വെച്ച് സഹായിച്ച പോലീസുകാരനെ സസ്‌പെന്‍ഡ് ചെയ്തു. കളമശേരി എ.ആര്‍. ക്യാംപിലെ സി..പി.ഒ. അനീഷിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്.
ജയിലില്‍ നിന്നും പള്‍സര്‍ സുനിക്ക് ദിലീപിനെ ഫോണ്‍ വിളിക്കാനുളള സഹായങ്ങള്‍ ചെയ്തുകൊടുത്തത് അനീഷായിരുന്നു. കേസില്‍ പതിനാലാം പ്രതിയായ അനീഷിനെ ശനിയാഴ്ച പോലീസ് അറസ്റ്റ് ചെയ്ത ശേഷം ജാമ്യത്തില്‍ വിട്ടിരുന്നു.
തുടര്‍ന്നാണ് വകുപ്പ്തല നടപടിക്ക് ശുപാര്‍ശ ചെയ്തത്. സംഭവത്തില്‍ ദിലീപിന് പങ്കുള്ളതായിപള്‍സര്‍ സുനി ആദ്യം വെളിപ്പെടുത്തിയും അനീഷിനോടായിരുന്നു