ആരാധാകരെ ഞെട്ടിക്കും സംയുക്ത വര്‍മ്മയുടെ വൈറലായ ഈ ചിത്രങ്ങള്‍
മലയാള സിനിമയിലെ ഒരു കാലത്തെ മികച്ച നടികളില്‍ ഒരാളായിരുന്നു സംയുക്ത വര്‍മ്മ. മലയാളിത്തം നിറഞ്ഞ മുഖശ്രീ കൊണ്ടും, അഭിനയ ചാരുത കൊണ്ടും മലയാളിയുടെ ഇഷ്ട്ട താര നിരയിലേക്ക് വളരെ പെട്ടന്നാണ് സംയുക്ത നടന്നു കയറിയത്. അഭിനയിച്ച സിനിമകളിലെല്ലാം മികച്ച പ്രകടനം കാഴ്ചവച്ച സംയുക്ത മലയാള സിനിമയില്‍ സ്ഥിര സാന്നിധ്യമാകുമെന്നിരിക്കെയാണ് 2002-ല്‍ സിനിമ താരം ബിജു മേനോനുമായുള്ള വിവാഹം. വിവാഹത്തോടെ അഭിനയത്തില്‍ അല്പം ഇടവേളയെടുത്തെങ്കിലും പരസ്യങ്ങളിലും മറ്റുമായി സംയുക്ത വീണ്ടും മലയാളികളിലേക്കെത്തിക്കൊണ്ടേയിരുന്നു.
സമൂഹ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട സംയുക്ത വര്‍മ്മയുടെ ചില ചിത്രങ്ങളാണ് ഇപ്പോള്‍ സിനിമ മേഖലയിലും സോഷ്യല്‍ മീഡിയയിലെയും ചര്‍ച്ച വിഷയം. സോഷ്യല്‍ മീഡിയയില്‍ അത്ര സജീവമല്ലെങ്കിലും താരത്തിന്റെ ചിത്രം ആരാധകരെ അമ്പരപ്പിച്ചുകൊണ്ട് വൈറലാവുകയാണ്.
സത്യന് അന്തിക്കാടിന്റെ വീണ്ടും ചില വീട്ടുകാര്യങ്ങള്‍ എന്ന ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ സംയുക്താ വര്‍മ്മ 18 ഓളം ചിത്രങ്ങളില്‍ അഭിനയിച്ചു.