ഗംഭീര ഓണസദ്യ ഒരുക്കി വേള്‍ഡ് മലയാളി ഫെഡറേഷന്റെ ഓണാഘോഷം വിയന്നയില്‍
വിയന്ന: ആഗോള മലയാളി സമൂഹത്തിനുവേണ്ടിയുള്ള സംഘടനയായ വേള്‍ഡ് മലയാളി ഫെഡറേഷന്റെ (ഡബ്ലിയു.എം.എഫ്) ഓസ്ട്രിയ പ്രോവിന്‌സിന്റെ നേതൃത്വത്തില്‍ വിയന്നയില്‍ വിപുലമായ ഓണാഘോഷം സംഘടിപ്പിച്ചു. ഗംഭീരമായ ഓണസദ്യയോടൊപ്പം നടന്ന ആഘോഷത്തില്‍ മലയാളി കുടുംബങ്ങളോടൊപ്പം, വിവിധ മലയാളി സംഘടനകളുടെ പ്രതിനിധികളും, തദ്ദേശവാസികളും പങ്കെടുത്തു.
പൊതുസമ്മേനത്തോടെ ആരംഭിച്ച ആഘോഷപരിപാടിയില്‍ ഡബ്ലിയു.എം.എഫ് ഓസ്ട്രിയയുടെ പ്രസിഡന്റ് തോമസ് പടിഞ്ഞാറേക്കാലയില്‍ സ്വാഗതം പറഞ്ഞു. ഗ്രീന്‍ പാര്‍ട്ടിയുടെ പാര്‍ലമെന്റംഗം ആലെവ് കൊറുണ്‍ മുഖ്യ അതിഥി ആയിരുന്നു. ദിമിത്ര ഇന്‍സി (ഡിട്രിക്ട് കൗണ്‍സിലര്‍, ഗ്രീന്‍ പാര്‍ട്ടി), രാജ ശ്രീ (മാനേജര്‍, എയര്‍ ഇന്ത്യ), ജെന്നിഫര്‍ ഷേണായ് (അനാദി ബാങ്ക്) തുടങ്ങിയവര്‍ വിശിഷ്ട അതിഥികളായിരുന്നു. അതിഥികളും ഭാരവാഹികളും ഭദ്രദീപം തെളിച്ചു ആഘോഷ പരിപാടികള്‍ ഉത്ഘാടനം ചെയ്തു.
ലോക മലയാളി സമൂഹത്തിന് എങ്ങനെയാണ് ഡബ്ലിയു.എം.എഫ് ഒരു വേദിയാകുന്നതെന്നും, സംഘടനയുടെ വിവിധ മേഖലകളിലെ മുന്നേറ്റത്തെയുംകുറിച്ച് സംഘടനയുടെ ഗ്ലോബല്‍ കോഓര്‍ഡിനേറ്റര്‍ പ്രിന്‍സ് പള്ളിക്കുന്നേല്‍, യൂറോപ്പ് കോഓര്‍ഡിനേറ്റര്‍ വര്‍ഗീസ് പഞ്ഞിക്കാരന്‍ എന്നിവര്‍ സംസാരിച്ചു. പ്രവാസിമലയാളികളുടെ ഇടയില്‍ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ ഒരു പുതിയ സംഘാടനാസംസ്‌കാരത്തിന് രൂപം നല്‍കിയെന്നും, ഈ വര്‍ഷം നവംബര്‍ ആദ്യവാരം സംഘടനയുടെ ഗ്ലോബല്‍ കണ്‍വെന്‍ഷന്‍ വിയന്നയില്‍ നടക്കുമെന്നും പ്രതിനിധികള്‍ അറിയിച്ചു.
തിരുവോണ ആഘോഷത്തിന്റെ ചരിത്രവും, പ്രവാസികളുടെ ഓണവും വിഷയമാക്കി ആന്റണി പുത്തന്‍പുരയ്ക്കല്‍ പ്രഭാഷണം നടത്തി. സത്യവും നീതിയും ധര്‍മ്മവും കളിയാടുന്ന ഒരു സമൂഹം ഓരോരുത്തരും ജീവിക്കുന്ന ചുറ്റുപാടില്‍ നിലനില്‍ക്കേണ്ടത്തിന്റെ ആവശ്യകതയെക്കുറിച്ചു ആന്റണി മലയാളത്തിലും, ജര്‍മ്മന്‍ ഭാഷയിലും സന്ദേശത്തില്‍ വിവരിച്ചു.
ഓരോ വ്യക്തിയും അവനവന്റെ വൈയക്തികതലത്തില്‍ വരണരഹിതമായ മനോഭാവം വളര്‍ത്തുകയും അവധാനപൂര്‍വം ജീവിക്കകയും ചെയ്യുമ്പോള്‍ വ്യക്തിയില്‍ മൈത്രിഭാവാധിഷ്ഠിത മനോഭാവം ഉടലെടുക്കുമെന്നും ശാന്തിയും സമാധാനവും കൊച്ചുകൊച്ചു സമൂഹങ്ങളിലേക്കും സമൂഹങ്ങള്‍ കൂടുന്ന രാഷ്ടങ്ങളിലേക്കും രാജ്യാന്തര സമൂഹങ്ങളിലേക്കും സാവധാനം വ്യാപിക്കുമെന്നും ആദ്ദേഹം ഉപസംഹരിച്ചു.
കുട്ടികളും മുതിര്‍ന്നവരും അവതരിപ്പിച്ച പ്രത്യേക പരിപാടികള്‍ ഓണാഘോഷത്തെ ശ്രദ്ധേയമാക്കി. ഓണപ്പാട്ടുകളും, മാവേലിയുടെ എഴുന്നള്ളെത്തും, തിരുവാതിരയും, നൃത്തനൃത്യങ്ങളും ഓണത്തിന്റെ സ്മരണകള്‍ ഉണര്‍ത്തി. വിഭവസമൃദ്ധമായ ഓണ സദ്യ ആഘോഷത്തിന്റെ മുഖ്യ ആകര്‍ഷണമായിരുന്നു. തമ്പോല മത്സരവും ഉണ്ടായിരുന്നു.
പള്ളിപ്പാട്ട് ആന്‍ മരിയയും, ക്രിസ്റ്റോഫും അവതാരകരായിരുന്ന സമ്മേളനത്തില്‍ സെക്രട്ടറി സാബു ചക്കാലയ്ക്കല്‍ നന്ദി അറിയിച്ചു. ഡബ്ലിയു.എം.എഫ് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ ആഘോഷ പരിപാടികള്‍ക്ക് ക്രമീകരണങ്ങള്‍ ഒരുക്കി.
ജോര്‍ജ്ജ് കക്കാട്ട് (മാവേലി), ജോസഫ് തട്ടാങ്ങാട്ട്, മനോജ് ചൊവ്വുക്കാരന്‍, മോളമ്മ പഞ്ഞിക്കാരന്‍, മേഴ്സി കക്കാട്ട്, ജോണ്‍ ബ്രിട്ടോ (ഗാനങ്ങള്‍), ജാന്‍സി മേലഴകത്ത്, ബെറ്റി ചാലിശ്ശേരില്‍, ത്രേസിയാമ്മ സോജി, മിനി ചെരിയന്‍കാലയില്‍, ഷാന്റി കുറുംതോട്ടിക്കല്‍, ലിന്‍ഡ ചക്കാലക്കല്‍ (തിരുവാതിര ടീം), നയന മേലഴകത്ത്, വര്‍ഷ പള്ളികുന്നേല്‍, ജൂലിയ ചാലിശ്ശേരില്‍, താര പുത്തന്‍പുരക്കല്‍, റിയ തെക്കുംമല, അഞ്ജലി പ്രറ്റ്‌നര്‍, ലിന്നിയ കുറുംതോട്ടിക്കല്‍, ഷെറിന്‍ ചെരിയന്‍കാലയില്‍, റിയ മാളിയംപുരക്കല്‍, ലിയാ തെക്കുംമല, മരിയ കുരുതുകുളങ്ങര, കേര്‍സ്റ്റിന്‍ ചക്കാലയില്‍, നവീന പാലാട്ടി, താനിയ ആലുക്കല്‍, കാതറിന്‍ കുന്നത്തൂരാന്‍, ജീന സ്രാമ്പിക്കല്‍, ഇസബെല്‍ പള്ളികുന്നേല്‍, നേഹ ജോര്‍ജ്, നികിത ജോബി ജോസ് (നൃത്ത സംഘങ്ങള്‍) എന്നിവര്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു.
Click HERE to view more images