ഐ ഫോണ്‍ 8 വരുന്നതിന് മുന്‍പേ ഇന്ത്യയിലെ വിതരണക്കാര്‍ക്ക് വമ്പന്‍ നേട്ടം
ഐഫോണ്‍ എട്ട് പുറത്തിറങ്ങുന്നു എന്ന വാര്‍ത്ത വന്നതിനു പിന്നാലെ രാജ്യത്തെ ആപ്പിളിന്റെ ഉത്പന്ന വിതരണ കമ്പനികളുടെ ഓഹരികള്‍ കുതിച്ചു. എച്ച്സിഎല്‍ ഇന്‍ഫോസിസ്റ്റംസ്, റെഡിങ്ടണ് ഇന്ത്യ എന്നിവയുടെ ഓഹരി വിലയാണ് വ്യാപാരം ആരംഭിച്ചയുടനെ അഞ്ച് ശതമാനത്തോളം ഉയര്‍ന്നത്. കഴിഞ്ഞ ഓഗസ്റ്റ് 21നാണ് ഐഫോണ്‍ ഉള്‍പ്പടെയുള്ള ആപ്പിള്‍ ഉത്പന്നങ്ങള്‍ ഇന്ത്യന്‍ വിപണിയില്‍ വിതരണം ചെയ്യുമെന്ന് എച്ച്സിഎല്‍ ഇന്‍ഫോസിസ്റ്റംസ് അറിയിച്ചത്.
എച്ച്സിഎല്‍ ഇന്‍ഫോസിസ്റ്റംസിന്റെ ഓഹരിവില 9.40ഓടെ 3.54 ശതമാനമുയര്‍ന്ന് 52.60 രൂപയായി. റെഡിങ്ടണിന്റെ ഓഹരിയാകട്ടെ 2.42 ശതമാനമുയര്‍ന്ന് 162.80 രൂപയിലുമെത്തി. ലെനോവോ, മോട്ടറോള, നോക്കിയ തുടങ്ങിയ കമ്പനികളുടെ രാജ്യത്തെ പ്രധാന വിതരണക്കാരും ഇവര്‍തന്നെയാണ്. ഇതുവരെ കാണാത്ത പ്രത്യേകതകള്‍ ഒളിപ്പിച്ചുവെച്ചാണ് ഐ ഫോണ്‍ 8 ന്റെ വരവ്. മുന്‍പ് ഇറങ്ങിയ ഐ ഫോണ്‍7 നു ഉണ്ടായിരുന്ന പോരായ്മകള്‍ പരിഹരിക്കുവാനും കമ്പനി ശ്രദ്ധിച്ചിട്ടുണ്ട്.