ഇംഗ്‌ളീഷ് സംസാരിച്ചതിന് യുവാവിന് അഞ്ചംഗ സംഘത്തിന്റെ മര്‍ദനം

ന്യൂഡല്‍ഹി: സുഹൃത്തുക്കളോട്ഇംഗ്ലീഷില്‍ സംസാരിച്ചതിന് യുവാവിന് മര്‍ദനം.ഡല്‍ഹിയില്‍ നോയിഡ സ്വദേശി 22കാരനായ വരുണ്‍ ഗുലാതിയക്കാണ് മര്‍ദനമേറ്റത്. ഡല്‍ഹിയിലെ ഒരു പഞ്ച നക്ഷത്ര ഹോട്ടലില്‍ സുഹൃത്തുക്കള്‍ക്കൊപ്പം കാര്യങ്ങള്‍ പറഞ്ഞിരിക്കുകയായിരുന്നു വരുണ്‍. ഇംഗ്‌ളീഷിലാണ് സുഹൃത്തുക്കളും വരുണും സംസാരിച്ചിരുന്നത്. ഉടനെ അഞ്ചുപേരടങ്ങുന്ന സംഘം അടുത്തു വന്ന് എന്തിനാണ് ഇംഗ്ലീഷില്‍ സംസാരിച്ചതെന്ന് ചോദിച്ച് മര്‍ദിക്കുകയായിരുന്നു.

വരുണിനെ മര്‍ദ്ദിച്ചവശരാക്കിയ ശേഷം അക്രമി സംഘം ഉടനെ ഒരു വാഹനത്തില്‍ കയറിപ്പോയി. എന്നാല്‍ അക്രമി സംഘം രക്ഷപ്പെട്ട വാഹനത്തിന്റെ നമ്പര്‍ കുറിച്ചുവെച്ച വരുണ്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. വരുണിന്റെ പരാതിയില്‍ അന്വഷണം നടത്തിയ പോലീസ് പ്രതികളില്‍ മൂന്നു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.