ഫാ. ടോം ഉഴുന്നാലില്‍ റോമില്‍ എത്തി: മാര്‍പാപ്പയുമായി ഇന്ന് കൂടിക്കാഴ്ച നടത്തിയേക്കും: ചികിത്സയ്ക്കായി എല്ലാ സഹായവും നല്‍കുമെന്നു മുഖ്യമന്ത്രി

ഏഡന്‍: ഫാ. ടോം ഉഴുന്നാലില്‍ ഇന്നലെ രാത്രി റോമില്‍ എത്തിയാതായി റിപ്പോര്‍ട്ട്. ഭീകരുടെ തടവില്‍ നിന്നും ഇന്നലെയാണ് ആദ്ദേഹം ഒമാനില്‍ എത്തിയത്. ഫാ. ടോമിന്റെ മാതൃസഭയായ സലേഷ്യന്‍ ഭവനത്തിലാണ് അദ്ദേഹം ഇപ്പോള്‍ ഉള്ളത്.

റോമില്‍ എത്തിയ ഫാ. ഉഴുന്നാലില്‍ ഇന്നു ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തിയേക്കുമെന്നു സൂചനയുണ്ട്. ഫാ. ടോം ഏതാനും ദിവസത്തിനുള്ളില്‍ കേരളത്തിലെത്തുമെന്നാണു പ്രതീക്ഷിക്കുന്നത്.

അതേസമയം ഫാ. ടോം ഉഴുന്നാലിന്റെ തുടര്‍ ചികിത്സയ്ക്കായി എല്ലാ സഹായവും നല്‍കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഏറെ അവശനായ ഫാ. ഉഴുന്നാലില്‍ ഇപ്പോള്‍ ഒമാനില്‍ ചികിത്സയിലാണ്. കേരളത്തിലേക്ക് എത്തുന്നതിനും തുടര്‍ ചികിത്സയ്ക്കും അദ്ദേഹത്തിന് എല്ലാവിധ സഹായങ്ങളും ഉണ്ടാകും. അദ്ദേഹത്തിന്റെ സുരക്ഷിതമായ മടങ്ങിവരവില്‍ വിശ്വാസ സമൂഹത്തിന്റെയും പൊതു സമൂഹത്തിന്റെയും ആഹ്ലാദത്തില്‍ പങ്കു ചേരുന്നതായും മുഖ്യമന്ത്രി ഫെയ്‌സ് ബുക്ക് പോസ്റ്റില്‍ അറിയിച്ചു.