ഫാ.ടോം ഉഴന്നാലിനെ മോചിപ്പിച്ചു; മസ്‌കറ്റില്‍ എത്തി,നീക്കം നടത്തിയത് ഒമാന്‍ സര്‍ക്കാര്‍
യെമനില്‍ നിന്നും ഐ.എസ്. ഭീകരര്‍ തട്ടിക്കൊണ്ടുപോയ മലയാളി വൈദികന്‍ ഫാ.ടോം ഉഴന്നാലിലിനെ മോചിപ്പിച്ചു. ആഭ്യന്തര യുദ്ധം രൂക്ഷമായ യെമനിലെ തടവറയിലായിരുന്ന അദ്ദേഹം മോചിതനായി ഒമാനിലെ മസ്‌കറ്റില്‍ എത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഒമാന്‍ സര്‍ക്കാരിന്റെ ഇടപെടലിനെ തുടര്‍ന്നാണ് മോചനം സാധ്യമായതെന്ന് ഒമാന്‍ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ വാര്‍ത്ത സംബന്ധിച്ച സ്ഥിരീകരണം നല്‍കിയിട്ടില്ല. ഇക്കാര്യങ്ങള്‍ പരിശോധിച്ചു വരികയാണെന്നും ഒമാന്‍ സര്‍ക്കാരുമായി ബന്ധപ്പെടുന്നുണ്ടെന്നുമാണ് ഡല്‍ഹിയില്‍ നിന്നും വ്യക്തമാക്കിയിരിക്കുന്നത്.
2016 മാര്‍ച്ച് നാലിനാണു യെമനിലെ ഏദനിലുള്ള മിഷനറീസ് ഓഫ് ചാരിറ്റീസിന്റെ വൃദ്ധസദനം അക്രമിച്ച ശേഷം നാലു കന്യാസ്ത്രീകളെയും നിരവധി അന്തേവാസികളെയും വധിക്കുകയും ഫാ. ടോമിനെ തട്ടിക്കൊണ്ടുപോവുകയും ചെയ്തത്. പിന്നീട് ഫാ.ടോമിനെ വിട്ടുതരണമെങ്കില്‍ വന്‍ തുക മോചനദ്രവ്യം നല്‍കണമെന്ന് ഭീകരര്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.