സന്ധ്യയ്‌ക്കെതിരെ മണിച്ചിത്ര പൂട്ട്, മുഖ്യമന്ത്രിക്ക് പരിഹാസവര്‍ഷം, പിസി ജോര്‍ജ്ജിന്റെ കത്ത്, പതിവില്‍ കവിഞ്ഞ നര്‍മ്മ രൂപേണ കാര്യഗൗരവത്തോടെ…
എ.ഡി.ജി.പി. ബി സന്ധ്യയ്‌ക്കെതിരെ ആഞ്ഞടിച്ചും പിണറായി വിജയനെതിരെ കൂരമ്പുകളെറിഞ്ഞും മുഖ്യമന്ത്രിക്ക് എം.എല്‍.എ. പി.സി. ജോര്‍ജ്ജിന്റെ കത്ത്. പ്രമാദമായ കേസുകളില്‍ ആരോപണ വിധേയരായ ഉദ്യാഗസ്ഥരെ തന്നെ അന്വേഷണ ചുമതലയേല്‍പ്പിച്ച മുഖ്യമന്ത്രിയുടെ നടപടിയേയും, കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പി.സി. മുഖ്യമന്ത്രിയ്ക്ക് നല്‍കിയ പരാതിയില്‍ നടപടി കൈക്കൊള്ളാത്തതും.
സ്വാമിയുടെ ലിംഗം ഛേദിക്കപ്പെട്ട സംഭവത്തില്‍ സന്ധ്യയുടെ ഇടപെടലിനെക്കുറിച്ചുള്ള വെളിപ്പെടുത്തലില്‍ സ്വീകരിച്ച സമീപനത്തേക്കുറിച്ചും അതിരൂക്ഷമായ ഭാഷയിലാണ് അദ്ദേഹം തന്റെ കത്തിലൂടെ വിമര്‍ശനമുന്നയിച്ചിരിക്കുന്നത്.
പോലീസിനെ അന്ധമായി വിശ്വസിച്ച കെ.കരുണാകരന്റെ പതനം പോലീസിന്റെ സഹായം കൊണ്ടു തന്നെയായിരുന്നുവെന്നും അന്നത്തെ പല പോലീസ് പ്രമാണിമാരും അക്കാര്യത്തില്‍ കരുണാകരനെ സഹായിച്ച് അദ്ദേഹത്തിന്റെ സല്‍പ്പേരും രാഷ്ട്രീയ ജീവിതവും പാളേല്‍ കിടത്തുന്നതില്‍ നല്‍കിയ സമഗ്ര സംഭാനകള്‍ ചെറുതൊന്നുമല്ലെന്നും പിണറായിയെ ഓര്‍മ്മപ്പെടുത്തുന്നുമുണ്ട് കത്തില്‍. പരിഹാസ രൂപേണ കാര്യമാത്രപ്രസക്തമായാണ് കത്ത്.
നിലവില്‍ രാജ്യത്തിന് പുറത്ത് സന്ദര്‍ശനത്തിനു പോയ എം.എല്‍.എ. ന്യൂയോര്‍ക്കില്‍ നിന്നാണ് കത്തെഴുതിയിരിക്കുന്നത്. അതേസമയം വിദേശത്തു നിന്ന് 15ാം തിയ്യതി നെടുംമ്പാശ്ശേരി വിമാനത്താവളത്തിലിറങ്ങുന്ന പിസി ജോര്‍ജ്ജിനെതിരെ നടി നല്‍കിയ പരാതിയില്‍ കേസെടുത്തിരിക്കുന്ന നെടുംമ്പാശ്ശേരി പോലീസിന്റെ നടപടിയുണ്ടാകുമോ എന്ന കര്യവും കണ്ടറിയേണ്ടിയിരിക്കുന്നു.
മുഖ്യമന്ത്രിക്ക് നല്‍കിയ കത്തിന്റെ പൂര്‍ണ്ണ രൂപം…