ഭാരതാംബയായുള്ള അനുശ്രീയുടെ ഫോട്ടോ വൈറലായി; താരം സംഘിയായോ എന്ന സംശയവുമായി സോഷ്യല്‍ മീഡിയ
തിരുവനന്തപുരം: ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രയില്‍ സിനിമ താരമെന്ന തലക്കനമില്ലാതെ ഭാരതാംബയായ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ഇന്നലെ കേരളം മുഴുവനും ശോഭയാത്രകള്‍ സംഘടിപ്പിച്ചപ്പോള്‍ അതില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടത് ഭാരതാംബയായുള്ള അനുശ്രീയുടെ ചിത്രങ്ങളായിരുന്നു.താരജാഢ തീരെയില്ലാതെയാണ് നടി കുട്ടികള്‍ക്കും നാട്ടുകാര്‍ക്കുമൊപ്പം ഭാരതാംബയുടെ വേഷം കെട്ടി ശോഭായാത്രയില്‍ പങ്കെടുത്തത്.
പക്ഷെ അനുശ്രീയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ചെറിയൊരു ചര്‍ച്ചക്കും വഴിവച്ചിട്ടുണ്ട്. ഭാരതാംബയുടെ വേഷമണിഞ്ഞെത്തിയ അനുശ്രീ സംഘിയായോ എന്ന സംശയമാണ് ഇപ്പോള്‍ ആരാധകര്‍ക്കുള്ളത്. സൈബര്‍ ലോകത്തെ സംഘപരിവാര്‍ അനുയായികള്‍ ഈ ചിത്രം ഏറ്റെടുത്തതോടെ സംശയം കുറച്ചുകൂടി ബലപ്പെട്ടിട്ടുണ്ട്. ചിലര്‍ അനുശ്രീയെ ഇതിനോടകം തന്നെ സംഘിയാക്കിക്കഴിഞ്ഞു. ബി.ജെ.പിയെ ലാക്കാക്കിയാണ് നടിയുടെ പോക്കെന്ന് പറഞ്ഞാണ് ഇക്കൂട്ടരുടെ വിമര്‍ശനം.
അതേസമയം രാഷ്ട്രീയത്തില്‍ അപ്പുറത്തേക്ക് സ്വന്തം നാട്ടിലെ പരിപാടി എന്ന നിലയിലാണ് അനുശ്രീ ഭാരതാംബയുടെ വേഷം കെട്ടിയത് എന്നാണ് വിവരം. പക്ഷെ താരം ഇതുവരെ ഈ വാര്‍ത്തകളോട് പ്രതികരിച്ചിട്ടില്ല.