നാദിര്‍ഷായുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സംവിധായകന്‍ നാദിര്‍ഷ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്നു പരിഗണിക്കും. ഓണാവധിക്കുശേഷം കോടതി ഇന്നാണു തുറക്കുന്നത്. സംഭവത്തില്‍ പങ്കുണ്ടെന്നു സംശയിക്കുന്ന നാദിര്‍ ഷായോട് രണ്ടാം ഘട്ട ചോദ്യം ചെയ്യലിനു ഹാജരാകാന്‍ കഴിഞ്ഞ ബുധനാഴ്ചയാണ് അന്വേഷണസംഘം ആവശ്യപ്പെട്ടത്. ഇതേ തുടര്‍ന്ന് ചോദ്യം ചെയ്യലില്‍ നിന്ന് ഒഴിഞ്ഞു മാറാ നെന്നവണ്ണം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ നെഞ്ചുവേദനയ്ക്കു നാദിര്‍ഷ ചികിത്സ തേടിയിരുന്നു. എന്നാല്‍ നിയമോപദേശത്തെ തുടര്‍ന്ന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ അന്വഷണ സംഘത്തോട് നോട്ടീസ് ആവശ്യപ്പെട്ട നാദിര്‍ ഷാ ചോദ്യം ചെയ്യലിനെത്താതെ വീണ്ടും ഒഴിഞ്ഞു മാറി.
അറസ്റ്റു ചെയ്യുമെന്നു പോലീസ് ഭീഷണിപ്പെടുത്തുകയാണ്. കടുത്ത സമ്മര്‍ദം നേരിടാന്‍ കഴിയുന്നില്ല. മണിക്കൂറുകളോളം താന്‍ ചോദ്യം ചെയ്യലിനു വിധേയനായതാണ്. കേസുമായി എല്ലാ തരത്തിലും സഹകരിച്ചെന്നും തനിക്ക് അറിയാവുന്ന കാര്യങ്ങള്‍ പറഞ്ഞതാണെന്നും ഹൈക്കോടതിയില്‍ നല്‍കിയ ജാമ്യ ഹര്‍ജിയില്‍ പറയുന്നു. അറസ്റ്റു ചെയ്യുന്നതു തടയണമെന്ന നാദിര്‍ഷയുടെ ആവശ്യം ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു.
കേസില്‍ അന്വേഷണം മുന്നോട്ടു പോകാനുണ്ടെന്നും അതിനു നാദിര്‍ഷയെ ചോദ്യം ചെയ്യണമെന്നുമുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ജാമ്യാപേക്ഷയെ പ്രോസിക്യൂഷന്‍ എതിര്‍ക്കും. നടിയെ ആക്രമിക്കാന്‍ നാദിര്‍ ഷാ തനിക്കു 25000 രൂപ നല്‍കി എന്ന് കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനിയുടെ മൊഴി പുറത്തുവന്ന സാഹചര്യവും പ്രോസിക്യൂഷന്‍ കോടതിയില്‍ ഉന്നയിക്കുമെന്നാണു സൂചന.