സ്ട്രീകളുടെ വാട്സ് ആപ് ഗ്രൂപ്പില്‍ തട്ടിപ്പ് നടത്തിയ ‘ആയിഷ’ എന്ന ‘മൊഞ്ചത്തി’യെ കണ്ട് പോലീസ് ഞെട്ടി; ഗ്രൂപ്പ് അംഗങ്ങളും കൂടെ ഞെട്ടി
സ്ത്രീകള്‍ മാത്രം അംഗങ്ങളായുള്ള ഇശല്‍ നിലാവ്, കിനാവ് വാട്സ്ആപ്പ് ഗ്രൂപ്പുകളില്‍ ആയിഷ എന്ന മൊഞ്ചത്തി വളരെ ആക്ടീവാണ്. ഗ്രൂപ്പിലെ എല്ലാവര്ക്കും ആയിഷയോട് ചാറ്റ് ചെയ്യാനാണ് കൂടുതല്‍ ഇഷ്ടവും.
പക്ഷെ കുറെ നേരം ചാറ്റ് ചെയ്തു കഴിയുമ്പോള്‍ ആയിഷയുടെ സ്വഭാവത്തിന് എന്തോ മാറ്റം. ചാറ്റ് ചെയ്യുന്ന സ്ത്രീകളുടെ ഫോട്ടോ ആവശ്യപ്പെടുക. മോശമായ രീതിയിലുള്ള സംഭാഷണങ്ങള്‍ നടത്തുക ഇതൊക്കെയായിരുന്നു ആയിഷയുടെ പന്നീടുള്ള പരിപാടി.
ശല്യം സഹിക്കാതെ വന്നതോടെ ഗ്രൂപ്പ് അംഗങ്ങള്‍ പൊലീസിന് പരാതി നല്കി. അന്വഷണം നടത്തിയ പോലീസ് ആയിഷയെ കണ്ട് ഞെട്ടി. പോലീസ് മാത്രമല്ല വാട്സ്ആപ് ഗ്രൂപ്പിലുള്ളവരും ഞെട്ടി. ആയിഷയെന്ന പേരില്‍ തട്ടിപ്പു നടത്തിയത് ഒരു യുവാവായിരുന്നു. ഒരു പെണ്‍കുട്ടിയുടെ ചിത്രമായിരുന്നു ഇയാള്‍ പ്രൊഫൈല്‍ പിക്ചറായി ഇട്ടിരുന്നത്. ഫേസ്ബുക്കിലൂടെയാണ് ആയിഷ എന്ന തട്ടിപ്പുവീരനെ തുറന്നുകാട്ടുന്ന പൊലീസ് ഉദ്യോഗസ്ഥന്റെ വീഡിയോ പങ്കുവച്ചിരിക്കുന്നത്.