വിഴിഞ്ഞം ; സര്‍ക്കാരിനെതിരെ ഗുരുതര പരാമര്‍ശങ്ങളുമായി ഹൈക്കോടതി
തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെതിരെ ഹൈക്കോടതിയുടെ ഗുരുതരമായ പരാമര്‍ശങ്ങള്‍. വിഴിഞ്ഞം പദ്ധതി നടപ്പാക്കുന്നതിലൂടെ പൊതുമുല്‍ വില്‍പനയാണോ സര്‍ക്കാര്‍ നടത്തുന്നതെന്ന് സംസ്ഥാന സര്‍ക്കാരിനോട് ഹൈക്കോടതി ചോദിക്കുന്നു. വിഴിഞ്ഞം കരാറിലൂടെ സംസ്ഥാന സര്‍ക്കാരിന് ലഭിക്കുന്നത് 13947 കോടി രൂപയാണ്. ആദ്യ ദിനം മുതല്‍ സംസ്ഥാന സര്‍ക്കാരിന് നഷ്ടമുണ്ടാക്കുന്ന കരാറാണിതെന്നും കോടതി വിമര്‍ശിച്ചു.
40 വര്‍ഷത്തിനു ശേഷം വിഴിഞ്ഞം പദ്ധതി സംസ്ഥാന സര്‍ക്കാരിന് തിരിച്ചു നല്‍കുമ്പോള്‍ 19555 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ അദാനി ഗ്രൂപ്പിന് നല്‍കേണ്ടി വരും. ഇതു വഴി 5608 കോടി രൂപ സംസ്ഥാന സര്‍ക്കാരിന് പദ്ധതി കൊണ്ട് ലഭിക്കുന്നതിനേക്കാള്‍ അദാനി ഗ്രൂപ്പിന് നല്‍കേണ്ട അവസ്ഥയാണെന്നും സിഎജി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി കോടതി പറയുന്നു. കരാര്‍ പരിശോധിച്ച സിഎജി അമ്പരന്നുവെന്നു ചൂണ്ടിക്കാട്ടിയ കോടതി സിഎജി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം ചോദിച്ചിരിക്കുകയാണ് ഇപ്പോള്‍.