ഇശല്‍ ബാന്‍ഡ് രണ്ടാം വാര്‍ഷിക ആഘോഷം: ബ്രോഷര്‍ റിലീസ് ചെയ്തു

അബുദാബി: കലാകാരന്‍മാരുടെ കൂട്ടായ്മയായ ‘ഇശല്‍ ബാന്‍ഡ് അബു ദാബി’യുടെ രണ്ടാം വാര്‍ഷിക ആഘോഷ പരിപാടിയായ ‘കീപ്പ് ഇന്‍ മൈന്‍ഡ്’ എന്ന മെഗാ മ്യൂസിക്കല്‍ കോമഡി ഫെസ്റ്റിവല്‍ പ്രോഗ്രാം ബ്രോഷര്‍ പ്രകാശനം ലുലു ഇന്റര്‍ നാഷണല്‍ ഗ്രൂപ്പ് പി. ആര്‍. ഓ. അഷറഫ്, ഐ. ബി. എ. ഉപദേശക സമിതി അംഗം മുഹമ്മദ് ഹാരിസ് എന്നിവര്‍ ചേര്‍ന്ന് നിര്‍വ്വഹിച്ചു.

ചടങ്ങില്‍ ഐ. ബി. എ. ചെയര്‍മാന്‍ റഫീഖ് ഹൈദ്രോസ്, ജനറല്‍ കണ്‍വീനര്‍ സല്‍മാന്‍ ഫാരിസി, ട്രഷറര്‍ സമീര്‍, ഇക്ബാല്‍ ലത്തീഫ്, അബ്ദുല്‍ കരീം, ടി. എ. മഹ്റൂഫ്, റയീസ്, അസീം കണ്ണൂര്‍, ഷാഫി മംഗലം, അന്‍സാര്‍, മുഹമ്മദ് മിര്‍ഷാന്‍ എന്നിവര്‍ സന്നി ഹിതരായി.

ഒക്ടോബര്‍ 26 വ്യാഴാഴ്ച രാത്രി ഏഴു മണിക്ക് ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ വെച്ച് നടക്കുന്ന ‘കീപ്പ് ഇന്‍ മൈന്‍ഡ്’ എന്ന മെഗാ മ്യൂസിക്കല്‍ കോമഡി ഫെസ്റ്റിവല്‍ പ്രോഗ്രാമില്‍ പ്രമുഖ ഗായകരായ ആസിഫ് കാപ്പാട്, അഫ്‌സല്‍ ബിലാല്‍, മുജീബ് കാലിക്കറ്റ് എന്നിവരോടൊപ്പം ഇശല്‍ ബാന്‍ഡ് അബുദാബിയുടെ അമ്പതോളം കലാകാരന്മാരും പങ്കെടുക്കും.

ഫിഗര്‍ ഷോയിലൂടെ പ്രശസ്തനായ പ്രവാസി കലാകാരന്‍ കലാഭവന്‍ നസീബ് നേതൃത്വം നല്‍കുന്ന കോമഡി ഫെസ്റ്റിവലില്‍ ഷാഫി മംഗലം, ഷാജു മണ്ണാര്‍ക്കാട് എന്നിവരും അണി ചേരും. ആകര്‍ഷകങ്ങളായ നൃത്ത നൃത്യങ്ങളും പരിപാടിയുടെ ഭാഗമായി അവതരിപ്പിക്കും.