എംസി ജോസഫൈനെതിരെ വധഭീഷണി; പിസി ജോര്‍ജ്ജിനെതിരെ കേസെടുത്ത ശേഷം

സംസ്ഥാന വനിതാ കമ്മിഷന്‍ അധ്യക്ഷ എംസി ജോസഫൈന് വധ ഭീഷണി. നടി ആക്രമിക്കപ്പെട്ട കേസില്‍ എം.എല്‍.എ. പി.സി. ജോര്‍ജ്ജ് മോശം പരാമര്‍ശങ്ങള്‍ നടത്തി എന്നതിനു സ്വമേധയാ കേസെടുക്കാന്‍ തീരുമാനിച്ചതിനു ശേഷം തനിക്കെതിരെ ഭീഷണിക്കത്തുകളും മറ്റും കിട്ടിയെന്ന് അവര്‍ വെളിപ്പെടുത്തി.

തന്റെ ഓഫീസിലേയ്ക്കാണ്‌ ഇത്തരം തപാലുകള്‍ വന്നത്. മനുഷ്യ വിസര്‍ജ്ജങ്ങള്‍ പോലും തനിക്ക് തപാലില്‍ കിട്ടിയെന്നും ജോസഫൈന്‍ വെളിപ്പെടുത്തി.

നേരത്തെ നടിക്കെതിരെ മോശം പരാമര്‍ശം നടത്തി എന്നതിനെ തുടര്‍ന്ന് പിസി ജോര്‍ജ്ജിനെതിരെ വനിതാ കമ്മിഷന്‍ സ്വമേധയാ കേസെടുക്കാന്‍ തീരുമാനമെടുത്തിരുന്നു. തുടര്‍ന്ന് എംഎല്‍എ പിസി ജോര്‍ജ്ജും വനിതാ കമ്മിഷനും തമ്മില്‍ വലിയ തോതില്‍ വാക്ക് പോരും നടന്നിരുന്നു.