പിസി ജോര്‍ജ്ജിനെ പൂട്ടാനൊരുങ്ങി സര്‍ക്കാര്‍; ഇന്ന് നെടുംമ്പാശ്ശേരിയിലിറങ്ങുന്ന പിസി അഴിയ്ക്കുള്ളിലേയ്ക്കോ?…
തിരുവനന്തപുരം: പി.സി. ജോര്‍ജ്ജ് എം.എല്‍.എയെ പൂട്ടാനൊരുങ്ങി സര്‍ക്കാര്‍. നിലവില്‍ വിദേശ പര്യടനത്തിന്റെ ഭാഗമായി അമേരിക്കയിലുള്ള പി.സി. ജോര്‍ജ്ജ് ഇന്നു രാത്രിയാണ് നെടുംമ്പാേേശ്ശരി വിമാനത്താവളത്തില്‍ തിരിച്ചെത്തുന്നത്.
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശങ്ങളെ തുടര്‍ന്ന് നെടുംമ്പാശ്ശേരി പോലീസ് നടിയുടെ മൊഴിയെടുക്കുകയും പി.സി. ജോര്‍ജ്ജിനെതിരെ കേസ് എടുക്കുകയും ചെയതിരുന്നു.
നേരത്തെ വനിതാകമ്മീഷനും പി.സി. ജോര്‍ജ്ജിന്റെ സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാണിച്ച് സ്വമേധയാ കേസെടുത്തിരുന്നു. തുടര്‍ന്നങ്ങോട്ട് വനിതാ കമ്മിഷന് അധ്യക്ഷക്കെതിരെ വധ ഭീഷണിയും തപാലില്‍ വിസര്‍ജ്യം വരെ ലഭിച്ചിരുന്നതായി എം.സി. ജോസഫൈന് ഇന്ന് വെളിപ്പെടുത്തിയിരുന്നു.
ഇപ്പോള്‍ തന്നെ ഇത്തരത്തില്‍ ഒരു വെളിപ്പെടുത്തല്‍ നടത്തിയതും സര്‍ക്കാരിന്റെ നീക്കങ്ങളുടെ ഭാഗമായാണെന്നാണ് വിലയിരുത്തപ്പെടുന്നത്. അതേ സമയം ഒരു എം.എല്‍.എയെ അറസ്റ്റ് ചെയ്യുന്നതിനു മുന്നോടിയായി സ്പീക്കറുടെ അനുമതി വേണമെന്നിരിക്കെ പോലീസ് ഇതു സംബന്ധിച്ച് രഹസ്യ നീക്കം നടത്തിയതായും സൂചനയുണ്ട്.
കഴിഞ്ഞ 15 ദിവസമായി അമേരിക്കന്‍ സന്ദര്‍ശനത്തിലായിരുന്ന പി.സി. ജോര്‍ജ്ജ് കേരളത്തിലേയ്ക്ക് പറന്നെത്തുമ്പോള്‍ അഴിയ്ക്കുള്ളിലാകുമോ? ഇതിനെ പി.സി. ജോര്‍ജ്ജ് എങ്ങനെ മറികടക്കും എന്നാണ് ഇനി കണ്ടറിയാനുള്ളത്.