ദിനകരന് തിരിച്ചടി; ഈ മാസം ഇരുപത് വരെ വിശ്വാസ വോട്ടെടുപ്പ് പാടില്ലെന്ന് ഹൈക്കോടതി, ഇ പി എസ്സിന് ആശ്വാസം
ചെന്നൈ:രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്ന തമിഴ്‌നാട്ടില്‍ വിശ്വാസവോട്ട് ആവശ്യപ്പെട്ട് ടി.ടി.വി.ദിനകരന്‍ വിഭാഗവും പ്രതിപക്ഷമായ ഡി.എം.കെയും നല്‍കിയ ഹര്‍ജികള്‍ ഹൈക്കോടതി തള്ളി. എടപ്പാടി പളനിസാമി സര്‍ക്കാരിന് താല്‍ക്കാലിക ആശ്വാസം നല്‍കുന്നതാണ് ഹൈക്കോടതിയുടെ വിധി. നിയമസഭയില്‍ ഈ മാസം 20 വരെ വിശ്വാസ വോട്ടെടുപ്പ് നടത്തരുതെന്നാണ് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്. ഹര്‍ജികള്‍ ഈ മാസം 20ന് വീണ്ടും പരിഗണിക്കാന്‍ മാറ്റി.