ലണ്ടനില്‍ അണ്ടര്‍ ഗ്രൗണ്ട് ട്യൂബ് ട്രെയിനില്‍ പൊട്ടിത്തെറി

ലണ്ടന്‍: ലണ്ടന്‍ അണ്ടര്‍ഗ്രൗണ്ട് ട്യൂബ് ട്രെയിനില്‍ സ്‌ഫോടനമുണ്ടായതായി റിപ്പോര്‍ട്ട്. പാര്‍സന്‍സ് ഗ്രീന്‍ ട്യൂബ് സ്റ്റേഷനിലാണ് സ്ഫോടനം റിപ്പോര്‍ട്ട് ചെയ്തത്. ട്രെയിനിന്റെ പിന്‍ഭാഗത്തെ ബോഗിയില്‍ ഒരു ബാഗില്‍ സൂക്ഷിച്ച ബക്കറ്റാണ് പൊട്ടിത്തെറിച്ചതെന്നാണ് പ്രാഥമിക വിവരം. സ്ഫോടനത്തില്‍ നിരവധിപ്പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. പൊലീസും മെഡിക്കല്‍ സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്.

സ്ഫോടനത്തെത്തുടര്‍ന്ന് ഏള്‍സ് കോര്‍ട്ടിനും വിബിംള്‍ഡനും ഇടയില്‍ ട്രെയിന്‍ സര്‍വീസ് നിര്‍ത്തിവെച്ചിരിക്കുകയാണ്.

updating…