എന്റെ ഡ്രീം ടീമില്‍ ഞാന്‍ തന്നെയാണ് മികച്ച സ്ട്രൈക്കര്‍; ബ്രസീല്‍ താരം റൊണാള്‍ഡോയുടെ സ്വപ്ന ടീം വൈറലാകുന്നു
സാവോപോള: ഫുട്ബോളിലെ സൂപ്പര്‍ താരങ്ങള്‍ പ്രഖ്യാപിക്കുന്ന തങ്ങളുടെ ഡ്രീം ഇലവന് പലപ്പോഴും ആരാധക ശ്രദ്ധ നേടാറുണ്ട്. മിക്കവാറും എല്ലാവരും നോക്കുന്നത് തങ്ങളുടെ ഇഷ്ട്ട താരം ഡ്രീം ഇലവനിലുണ്ടോ എന്നാവും. ബ്രസീല്‍ ഫുട്ബോള്‍ താരം റൊണാള്‍ഡോയുടെ ഡ്രീം ഇലവനാണ് ഇപ്പോള്‍ ശ്രദ്ധിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. ലോക ഫുട്ബോളിലെ കരുത്തരെ അണിനിരത്തിയുള്ള ബ്രസീലിയന്‍ ഇതിഹാസത്തിന്റെ സ്വപ്ന ടീമില്‍ ബ്രസീലിയന്‍ ഇതിഹാസം പെലെയ്ക്കൊപ്പം റൊണാള്‍ഡോ തന്നെയാണ് മുന്നേറ്റനിരയിലുള്ളത് എന്നതാണ് ശ്രദ്ധേയം.
നാല് ബ്രസീല്‍ താരങ്ങള്‍ ഇടം നേടിയ ടീമില്‍ ഇറ്റാലിയന്‍ ഗോളിയും ജുവന്റസ് ഇതിഹാസവുമായ ജിന്ലുയി ബുഫണാണ് വലകാക്കുക. അര്‍ജന്റീനന്‍ ഇതിഹാസങ്ങളായ ലയണല്‍ മെസിയും ഡിഗോ മറഡോണയും നയിക്കുന്ന മധ്യനിരയില്‍ ഫ്രഞ്ച് താരം സിനദീന്‍ സിദാനും ഇറ്റാലിയന്‍ താരം ആന്ദ്രിയോ പിര്ളോയുമുണ്ട്. ഇറ്റാലിയന്‍ ഉരുക്ക് കോട്ടകളായ പൗലോ മാല്‍ദീനിയും ഫാബിയോ കന്നവരോയുമാണ് ടീമിലെ സെന്ട്രല്ബാക്കുകള്. ബ്രസീല്‍ താരങ്ങളായ കഫുവും റോബോര്‍ട്ടോ കാര്‍ലോസും ഇടത്- വലത് കോട്ടകള്‍ കാക്കാന്‍ കരുത്തരാണെന്ന് റൊണാള്‍ഡോ പറയുന്നു.
പരമ്പരാഗത 4-4-2 ശൈലിയിലാണ് റൊണാള്‍ഡോ തന്റെ ടീമിനെഅവതരിപ്പിച്ചിരിക്കുന്നത്. ഒട്ടേറേ ഇതിഹാസങ്ങളെ ടീമില്‍ ഉള്‍പ്പെടുത്താന്‍ കഴിഞ്ഞില്ലെന്ന പരാമര്‍ശത്തോടെയാണ് മുന്‍ ലോകഫുട്ബോളറായ റൊണാള്‍ഡോ ഡ്രീം ടീമിനെ പ്രഖ്യാപിച്ചത്.