പാക് സൈന്യം നടത്തിയ വെടിവെപ്പില്‍ ഒരു ബിഎസ്എഫ് ജവാന് കൊല്ലപ്പെട്ടു
അതിര്‍ത്തിയില്‍ പാക് സൈന്യം നടത്തിയ വെടിവെപ്പില്‍ ഒരു ബിഎസ്എഫ് ജവാന് കൊല്ലപ്പെട്ടു. ജമ്മുവിലെ ആര്‍എസ് പുരയിലെ അര്‍ണിയ സബ് സെക്ടറിലാണ് വെടിവെപ്പുണ്ടായത്. വെള്ളിയാഴ്ച രാവിലെയാണ് സംഭവം. മോര്‍ട്ടാര്‍ ഷെല്ലുകള്‍ ഉള്‍പ്പെടെയുള്ള ആക്രമണമാണ് പാകിസ്താന്റെ ഭാഗത്തുനിന്നുണ്ടായത്. ഇതേതുടര്‍ന്ന് ബിഎസ്എഫ് അതിശക്തമായി തിരിച്ചടി ആരംഭിച്ചു. ഇരുഭാഗത്തുനിന്നും വെടിവെപ്പ് രൂക്ഷമായതോടെ അതിര്‍ത്തി ഗ്രാമങ്ങളില്‍ താമസിക്കുന്നവര്‍ ഭീതിയിലായി. വെടിവെപ്പുകള്‍ ഇപ്പോഴും തുടരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.