കാടിനുള്ളില്‍ സ്വതന്ത്രമായി വിഹരിക്കുന്ന വെള്ള ജിറാഫുകളുടെ വീഡിയോ വൈറലാകുന്നു

ജന്തു ലോകത്ത് നിന്നും അവിചാരിതമായി പ്രത്യക്ഷപ്പെടുന്ന ചില കൗതുകങ്ങള്‍ പലപ്പോഴും വാര്‍ത്ത പ്രാധാന്യം നേടാറുണ്ട്. ഇത്തരത്തില്‍ വാര്‍ത്തകളില്‍ ഇടം നേടിയവയാണ് കെനിയയിലെ വനത്തിനുള്ളില്‍ കണ്ടെത്തിയ വെളുത്ത നിറത്തിലുള്ള ജിറാഫും കുഞ്ഞും. 2017 ജൂണിലാണ് ഈ അമ്മ ജിറാഫും കുട്ടിയും മനുഷ്യന്റെ കണ്ണില്‍പ്പെടുന്നത്. വെളുത്ത ജിറാഫും കുഞ്ഞും വനത്തിനുള്ളില്‍ വിഹരിക്കുന്ന വീഡിയോ  സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയാണ്.

കെനിയയിലും താന്‍സാനിയ വനങ്ങളിലുമാണ് ഇവ പ്രധാനമായും താവളമാക്കിയിരിക്കുന്നത്. ലീകുസം എന്നറിയപ്പെടുന്ന ഒരു ജനിതക വ്യവസ്ഥ വഴിയാണ് ഇവയുടെ നിറം വെള്ള നിറത്തിലായതെന്നാണ് ജന്തു ശാസ്ത്ര വിദഗ്ത്തര്‍ പറയുന്നത്. ഇവ ശരീരത്തില്‍ വര്‍ണം സൃഷ്ടിക്കുന്നതിനുള്ള കഴിവ് കുറയ്ക്കുന്നു. ഈ അവസ്ഥ മൃഗങ്ങളുടെ യഥാര്‍ത്ഥ പാറ്റേണുകളുടെ ചില ബാഹ്യരേഖകള്‍ കാണിച്ചേക്കാം, അതിനാലാണ് ചില പാടുകള്‍ ഇവയില്‍ ദൃശ്യമാകുന്നതെന്നു വിദഗ്ദര്‍ പറയുന്നു.

കണ്ണിന് വിസ്മയം തീര്‍ക്കുന്ന വെള്ള ജിറാഫുകളുടെ വീഡിയോ കാണാം