പ്രോസിക്ക്യൂഷന്റെ അസൗകര്യം; ദിലീപിന്റെ ജാമ്യ ഹര്‍ജി ഉച്ചക്ക് ശേഷം പരിഗണിക്കും
അങ്കമാലി: നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിന്റെ ജാമ്യഹര്‍ജിയില്‍ ഇന്നുച്ചയ്ക്കു ശേഷം കോടതി വാദം കേള്‍ക്കും. പ്രോസിക്യൂഷന്റെ അസൗകര്യം മൂലമാണ് വാദം ഉച്ചക്ക് ശേഷം പരിഗണിക്കുന്നത്. അങ്കമാലി മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. റിമാന്‍ഡിലായ ശേഷം ദിലീപ് നല്‍കിയ ആദ്യ ജാമ്യ ഹര്‍ജി നേരത്തേ ഇതേ കോടതി നിഷേധിച്ചിരുന്നു.
60 ദിവസത്തിലധികമായി ജയിലില്‍ കഴിയുന്ന ദിലീപിന്റെ റിമാന്‍ഡ് കാലാവധി ഇന്നാണ് അവസാനിക്കുന്നത്. ഇതിനിടെ, അച്ഛന്റെ ശ്രാദ്ധച്ചടങ്ങില്‍ പങ്കെടുക്കാന്‍ അങ്കമാലി കോടതി അനുവാദം നല്‍കിയിരുന്നു.
നടിയുടെ നഗ്‌ന ദൃശ്യം പകര്‍ത്താനുള്ള ഗൂഢാലോചനയില്‍ പങ്കാളിയായി എന്നുള്ളതുമാത്രമാണ് തനിക്കെതിരേ ചുമത്തിയിട്ടുള്ളകുറ്റമെന്നും ജയിലില്‍ 60 ദിവസം പൂര്‍ത്തിയാക്കിയതിനാലും കേസന്വേഷണത്തില്‍ കാര്യമായ പുരോഗതിയില്ലാത്തതിനാലും സോപാധിക ജാമ്യം ലഭിക്കാന്‍ അവകാശമുണ്ടെന്നുമാണ് ദിലീപിന്റെ വാദം. ശക്തമായ റിപ്പോര്‍ട്ട് നല്‍കി ദിലീപിന്റെ ജാമ്യത്തെ എതിര്‍ക്കാനാവും പ്രോസിക്ക്യൂഷന്‍ ശ്രമിക്കുക.
ദിലീപിനെ കോടതിയില്‍ നേരിട്ട് ഹാജരാക്കാതെ വീഡിയോ കോണ്‍ഫറന്‍സിങ് വഴിയാകും കോടതി നടപടികള്‍ നടക്കുക.