കര്‍ഷകര്‍ക്ക് പുരസ്‌കാരവും, മത്തൂറ വിജയികള്‍ക്ക് ആദരവും ഒരുക്കി ഓസ്ട്രിയയിലെ പ്രവാസി കേരള കോണ്‍ഗ്രസ്സ്

വിയന്ന: ഓസ്ട്രിയയുടെ സാഹചര്യത്തില്‍ സ്വന്തം വീട്ടുവളപ്പിലോ, മറ്റു സ്ഥലങ്ങളിലോ കൃഷി ചെയ്ത് വിജയം വരിച്ചവര്‍ക്ക് കര്‍ഷകശ്രീ, കര്‍ഷക മിത്ര പുരസ്‌കാരങ്ങള്‍ നല്‍കാന്‍ പ്രവാസി കേരള കോണ്‍ഗ്രസിന്റെ ഓസ്ട്രിയ യുണിറ്റ് തീരുമാനിച്ചു.

മലയാളികളുടെ പരിശ്രമങ്ങള്‍ക്ക് ആദരവ് നല്‍കി സംഘടിപ്പിക്കുന്ന സമ്മേളനം 2017 ഒക്ടോബര്‍ 14-ാം തീയതി വിയന്നയില്‍ നടക്കും. കേരളം കോണ്‍ഗ്രസിന്റെ പ്രവര്‍ത്തകര്‍ കഴിഞ്ഞ വര്‍ഷവും സമാനചടങ്ങില്‍ കര്‍ഷകരെയും വിദ്യാര്‍ത്ഥികളെയും പുരസ്‌കാരം നല്‍കി ആദരിച്ചിരുന്നു.

അതേസമയം ഈ വര്‍ഷം മത്തൂറ (+2) പാസ്സായ എല്ലാ കുട്ടികളേയും തദവസരത്തില്‍ ആദരിക്കാനും, പുരസ്‌കാരങ്ങള്‍ സമ്മാനിക്കാനും യോഗം തീരുമാനിച്ചട്ടുണ്ട്. ചടങ്ങില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ള മത്തൂറ വിജയിച്ച വിദ്യാര്‍ത്ഥികളോ അവരുടെ മാതാപിതാക്കളോ പ്രവാസി കേരള കോണ്‍ഗ്രസിന്റെ പ്രവര്‍ത്തകരെ ബന്ധപ്പെടണമെന്ന് അഭ്യര്‍ത്ഥിച്ചട്ടുണ്ട്.

അവറാച്ചന്‍ കരിപ്പക്കാട്ട്, ജോര്‍ജ് ഐക്കരേട്ട് എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റി കര്‍ഷക അവാര്‍ഡു ജേതാക്കളെ തിരഞ്ഞെടുക്കും. വിശദവിവരങ്ങള്‍ക്ക്: 069911687982, 0677 61123671