ഹണിപ്രീത് നേപ്പാളിലേയ്ക്ക് കടന്നു; ദേര ആസ്ഥാനത്ത് മുങ്ങിത്തപ്പിയിട്ടും കണ്ടെത്താനാകാതെ പോലീസ്
ബലാത്സംഗ കേസില്‍ കോടതി 20 വര്‍ഷം കഠിന തടവിനു ശിക്ഷിച്ച ദേര സച്ഛ സൗധ തലവന്‍ ഗുര്‍മീത് റാം റഹീമിന്റെ ദത്തുപുത്രി ഹണിപ്രീത് നേപ്പാളിലേക്ക് കടന്നിട്ടുണ്ടാവുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍.
ഹണി പ്രീതിനെ ഇതുവരെ കണ്ടുപിടിക്കാന്‍ സാധിച്ചിട്ടില്ലെന്നും അവര്‍ നേപ്പാളിലേക്ക് കടന്നതായി സൂചന ലഭിച്ചിട്ടുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ദേര സച്ഛ സൗധ ഉദയ്പൂര്‍ ആശ്രമ ചുമതലയുള്ള പ്രദീപ് ഗോയല്‍ എന്നയാളെ കഴിഞ്ഞ ദിവസം പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. തുടര്‍ന്ന് ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നാണ് ഹണി പ്രീത് നേപ്പാളിലേക്ക് കടന്നു എന്ന സൂചന ലഭിച്ചതെന്നും പോലീസ് വ്യക്തമാക്കി.
കേസില്‍ വിധി വരുന്ന ദിസം പഞ്ച്കുളയിലെ സി.ബി.ഐ. കോടതിക്ക് മുന്നിലെത്താന്‍ തനിക്ക് നിര്‍ദ്ദേശം ലഭിച്ചിരുന്നുവെന്നും അവിടെയെത്തുന്ന ഓരോരുത്തര്‍ക്കും 25000 രൂപ വീതം ഗുര്‍മീത് വാഗ്ദാനം ചെയ്തുവെന്നും പ്രദീപ് പോലീസിന് മൊഴി നല്‍കിയിരുന്നു.
നേരത്തെ ഇന്ത്യ നേപ്പാള്‍ അതിര്‍ത്തിയില്‍ നിന്നും പഞ്ചാബ് റജിസ്‌ട്രേഷനിലുള്ള വാഹനം പിടികൂടിയിരുന്നു. ഇത് ഹണിപ്രീത് രക്ഷപ്പെടാന്‍ ഉപയോഗിച്ച വാഹനാമാണെന്ന് സൂചനയെ തുടര്‍ന്ന് പോലീസ് അന്വേഷണം നടത്തുകയും ചെയ്തിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി ഇന്ത്യ നേപ്പാള്‍ അതിര്‍ത്തി ഗ്രാമങ്ങളില്‍ പോലീസ് ലുക്കൗട്ട് നോട്ടീസ് പതിപ്പിച്ചു കഴിഞ്ഞു.