രഹസ്യബന്ധം അമ്മായിഅമ്മ പൊക്കി; മാനഹാനി ഭയന്ന് നവവധു കിണറ്റില്‍ ചാടി ; രക്ഷിക്കാന്‍ കാമുകന്‍ കൂടെ ചാടി ഇരുവരെയും രക്ഷിക്കാന്‍ ഓട്ടോ ഡ്രൈവറും ചാടി….അവസാനം ?

കാഞ്ഞങ്ങാടിനടുത്തുള്ള ഒരു പ്രദേശത്താണ് പ്രിയദര്‍ശന്‍ സിനിമകളുടെ ക്ലൈമാക്സിനെ ഓര്‍മ്മിപ്പിക്കുന്ന തരത്തിലുള്ള സംഭവം അരങ്ങേറിയത്. ആറു മാസം മുന്‍പ് വിവാഹം കഴിഞ്ഞ ഭര്‍ത്താവ് ഗള്‍ഫില്‍ ഉള്ള യുവതിയാണ് കഥയിലെ നായിക. ഭര്‍ത്താവിന്‍റെ നാട്ടുകാരനായ വ്യാപാരിയാണ് കാമുകന്‍ ഇതിന്റെയൊക്കെ ഇടയില്‍ ഓട്ടോ ഡ്രൈവര്‍ എങ്ങനെ എത്തി എന്ന് ആര്‍ക്കും പിടിയുമില്ല. ആറു മാസം മുമ്പാണ് കൊല്ലം സ്വദേശിനിയായ യുവതിയും സംഭവ സ്ഥലത്തെ താമസക്കാരനായ ഗള്‍ഫുകാരനും തമ്മിലുള്ള വിവാഹം കഴിഞ്ഞത്. വിവാഹം നടന്ന് രണ്ടാഴ്ച തികയും മുമ്പേ ഭര്‍ത്താവ് ഗള്‍ഫിലേക്ക് തിരിച്ചു പോയി. ആ ഗ്യാപ്പിലാണ് വിവാഹആവശ്യങ്ങള്‍ക്കും മറ്റും സാധനങ്ങള്‍ വാടകയ്ക്ക് കൊടുക്കുന്ന വ്യാപാരിയുമായി യുവതി അടുപ്പത്തിലാവുന്നത്.

വീട്ടില്‍ ആളില്ലാത്ത സമയം നോക്കി യുവതിയും ഇയാളും കാണാറുണ്ടായിരുന്നു. അങ്ങനെയാണ് വ്യാഴാഴ്ച വൈകിട്ട് ഭര്‍തൃമാതാവ് ഡോക്ടറെ കാണാന്‍ പോയ സമയവും കാമുകന്‍ യുവതിയെ കാണുവാന്‍ വീട്ടില്‍ എത്തിയത്. മറ്റുള്ളവര്‍ക്ക് സംശയം തോന്നാതിരിക്കാന്‍ ഓട്ടോ പിടിച്ചാണ് ഇയാള്‍ യുവതിയുടെ വീട്ടില്‍ എത്തിയത്. എന്നാല്‍ ഇരുവരുടെയും ധാരണകള്‍ തെറ്റിച്ചുകൊണ്ട് ഡോക്ടര്‍ വ്യാഴാഴ്ച പതിവിലും നേരത്തെ പോയതിനാല്‍ ഭര്‍തൃമാതാവിന് ഡോക്ടറെ കാണാന്‍ കഴിഞ്ഞില്ല. ഇതുമൂലം വളരെ പെട്ടെന്ന് തന്നെ ഭര്‍തൃമാതാവ് വീട്ടില്‍ തിരിച്ചെത്തുകയായിരുന്നു. വീട്ടില്‍ എത്തിയ ഭര്‍തൃമാതാവ് ഇരുവരെയും കൈയ്യോടെ പിടികൂടി. സംഭവം പുറത്തായതോടെ മാനഹാനി ഭയന്ന് യുവതി കിണറ്റില്‍ ചാടുകയായിരുന്നു. കാമുകിയുടെ ചാട്ടം കണ്ട് രക്ഷിക്കാനായി കാമുകനും കൂടെ ചാടി. ഈ ശബ്ദകോലാഹലങ്ങള്‍ കേട്ട് അവിടെ എത്തിയ ഓട്ടോ ഡ്രൈവര്‍ ഇരുവരെയും രക്ഷിക്കാന്‍ കൂടെ ചാടി എങ്കിലും മൂന്ന് പേരും കിണറ്റില്‍ കുടുങ്ങുകയായിരുന്നു. അവസാനം ഭര്‍തൃമാതാവിന്‍റെ നിലവിളി കേട്ട് ഓടികൂടിയ നാട്ടുകാര്‍ മൂന്നുപേരെയും ഒടുവില്‍ കരക്കെത്തിക്കുകയായിരുന്നു. ആര്‍ക്കും പരിക്കേറ്റില്ല എന്നാണു വിവരങ്ങള്‍. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് യുവതിയുടെ വീട്ടുകാര്‍ വന്നു അവളെ സ്വന്തം വീട്ടിലേയ്ക്ക് കൊണ്ട് പോയി.