അട്ടപ്പാടിയില്‍ ഉരുള്‍ പൊട്ടല്‍; മൂന്നുവയസ്സുകാരി മരിച്ചു, പല ഊരുകളും ഒറ്റപ്പെട്ട അസ്ഥയില്‍,കനത്ത മഴ തുടരുന്നു
പാലക്കാട്: ദിവസങ്ങളായി നിര്‍ത്താതെ പെയ്യുന്ന കനത്ത മഴയെ തുടര്‍ന്ന് അട്ടപ്പാടിയിലുണ്ടായ ഉരുള്‍പൊട്ടലില്‍ പെണ്‍കുട്ടി മരിച്ചു. ശക്തമായ മഴയെ തുടര്‍ന്ന് അട്ടപ്പാടിയില്‍ രണ്ടിടത്ത് ഉരുള്‍പൊട്ടിയിരുന്നു.
ഇതില്‍ ജെല്ലിപ്പാറ എന്ന സ്ഥലത്തുണ്ടായ ഉരുള്‍ പൊട്ടിലാണ് ആതിര എന്ന മൂന്നാം ക്ലാസ്സുകാരി മരിച്ചത്. ഉരുള്‍പൊട്ടലില്‍ കാണാതായ കുട്ടിയെ പിന്നീട് വെള്ളക്കെട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
ദിവസങ്ങളായി തുടരുന്ന മഴയില്‍ ഭവാനിപ്പുഴ നിറഞ്ഞു കവിഞ്ഞതിനെ തുടര്‍ന്ന് അട്ടപ്പാടിയിലെ പല ഊരുകളും ഒറ്റപ്പെട്ട നിലയിലാണ്. മണ്ണാര്ക്കാട്കോയമ്പത്തൂര് പാതയില്‍ മരങ്ങള്‍ കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു. അടിയന്തരസാഹചര്യം നേരിടുവാന്‍ പാലക്കാട് കളക്ട്രേറ്റിലും മണ്ണാര്‍ക്കാടും കണ്ട്രോള് റൂം സജ്ജമാക്കിയിട്ടുണ്ട്.