തീ കൊണ്ടു കളിക്കരുത് അര്‍എസ്എസ്സിനും പരിവാരങ്ങള്‍ക്കും മുന്നറിയുപ്പുമായി മമത ബാനര്‍ജി

വിജയ ദശമി ദിനത്തിലെ ആയുധപൂജയുമായി ബന്ധപ്പെട്ട് നടത്താന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ക്കെതിരെ താക്കീതുമായി മമത ബാനര്‍ജി. ആയുധങ്ങള്‍ പൂജിക്കുമെന്ന വിശ്വഹിന്ദു പരിക്ഷത്തിന്റെ പ്രഖ്യാപനത്തിനെതിരെയാണ് മുഖ്യമന്ത്രി രംഗത്തെത്തിയത്.

തീ കൊണ്ടു കളിക്കരുതെന്ന് മമത മുന്നറിയിപ്പ് നല്‍കി.
ആയുധങ്ങളുമേന്തിയുള്ള ഒരു റാലിയും അനുവദിക്കില്ല. നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചാല്‍ കടുത്ത നടപടി നേരിടേണ്ടി വരുമെന്നും മമത വ്യക്തമാക്കി. ആയുധമേന്തിയുള്ള റാലിക്കെതിരെ ബംഗാള്‍ പോലീസ് മേധാവിയും മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശങ്ങള്‍ ആവര്‍ത്തിച്ചു.

ബംഗാളിന്റെ സമാധാനം ഇല്ലാതാക്കി സംസ്ഥാനത്തിന്റെ സംസ്‌കാരത്തെ വേദനിപ്പിക്കാമെന്ന് ആര്‍.എസ്.എസ്സോ ബജ്രംഗ്ദള്ളോ വി.എച്ച്.പിയോ ചിന്തിക്കുന്നുണ്ടെങ്കില്‍ തീ കൊണ്ടു കളിക്കരുതെന്ന് അവര്‍ക്ക് ഞാന്‍ മുന്നറിയിപ്പ് നല്‍കുന്നുവെന്നും നബന്നയില്‍ ചേര്‍ന്ന സ്റ്റേറ്റ് സെക്രട്ടറിയേറ്റില്‍ മമത പറഞ്ഞു.

രാമനവമി ആഘോഷങ്ങളില്‍ക്കിടെ കുട്ടികളും സ്ത്രീകളുമടക്കമുള്ള സംഘം ആയുധങ്ങളും വഹിച്ചു കൊണ്ട് ബംഗാളില്‍ റാലി നടത്തിയിരുന്നു. ഇതിനു പിന്നാലെ വിജയദശമി ദിനത്തില്‍ ആയുധ പൂജ നടത്തുമെന്ന് വി.എച്ച്.പിയുടെ പ്രഖ്യാപനം ഇതിന്റെ പശ്ചാത്തലത്തിലാണ് പൂജ ആഘോഷങ്ങള്‍ക്കുള്ള മാര്‍ഗനിര്‍ദ്ദേശങ്ങളുമായി മമത എത്തിയിരിക്കുന്നത്.