ഡോ. നബീല്‍ ഖുറേഷി ഹൂസ്റ്റണില്‍ നിര്യാതനായി
ഡാളസ്: സുവിശേഷകനും യുവ പ്രഭാഷകനുമായിരുന്ന നബീല്‍ ഖുറേഷി (34)ഹൂസ്റ്റണില്‍ നിര്യാതനായി . ക്യാന്‍സര്‍ രോഗ ബാധിതനായി ചില നാളുകളായി ചികിത്സയിലായിരുന്നു.
ഭാര്യ മിഷേല്‍, ഏക മകള്‍ ആയ ഫാത്തിമ ഖുറേഷി (2)
കഴിഞ്ഞ ദിവസം തന്റെ അവസാനത്തെ കുറിച്ച് ഒരു വീഡിയോ താന്‍ തന്നെ പുറത്തിറക്കിയിരുന്നു. കഴിഞ്ഞ രാത്രിയോടെ സ്ഥിതി വഷളാകുകയും, ഇന്ത്യന്‍ സമയം Saturday, September 16, 2017, 12 മണിയോടെ പ്രത്യാശ നിര്‍ഭരമായി, താന്‍ പ്രിയം വെച്ച നാഥന്റെ സന്നിധിയിലേക്ക് യാത്രയാകുകയുമായിരുന്നു.
സംസ്‌കാര ശുശ്രുഷകള്‍ വിശദ വിവിവരങ്ങള്‍ പിന്നീട്.
ക്രിസ്തീയ വിശ്വാസത്തിന് വേണ്ടി വലിയ വിലകൊടുത്ത ധീരനായ യുവാവിന്റെ ജീവിതത്തിന്റെ സംഭവ ബഹുലമായ ഒരു അദ്ധ്യായത്തിനാണ് ഇതോടെ തിരശ്ശീല വീണിരിക്കുന്നത്. തന്റെ ജീവിതത്തിന്റെ അവസാന നിമിഷങ്ങളില്‍ പോലും താന്‍ ലോകമെമ്പാടുമുള്ള, തന്നെ സ്‌നേഹിക്കുന്ന അനേകായിരം യൗവ്വനക്കാര്‍ക്ക്, ക്രിസ്തുവിലുള്ള തന്റെ പ്രത്യാശയും അടിയുറച്ച വിശ്വാസവും താന്‍ കാണിച്ചു കൊടുത്തിരുന്നു. കാലിഫോര്‍ണിയയിലെ ഒരു യാഥാസ്ഥിതിക പാക്കിസ്ഥാനി മുസ്ലിം കുടുംബത്തില്‍ ജനിച്ച താന്‍, ക്രിസ്തുവിനെ കണ്ടുമുട്ടിയത് മൂലം കൊടിയ പീഡനങ്ങളില്‍ കൂടി കടന്നു പോയിരുന്നു. നബീല്‍ എഴുതി പുറത്തിറക്കിയ പുസ്തകങ്ങള്‍, ലോകമെമ്പാടും, ചൂടോടെ വിറ്റഴിക്കപ്പെട്ടവയായിരുന്നു. നബീല്‍ ഖുറേഷിയുടെ പ്രധാനപ്പെട്ട പുസ്തകങ്ങള്‍ ഇവയാണ്: –
Belief in Tawheed (Absolute Monotheism)
Belief in the Prophets
Belief in the Books
Belief in the unseen
Belief in the day of Judgement
Belief in the decree of Allah
And holds to the five pillars of the faith
Reciting the shahada (Witness of faith)
Praying the Salaat (Ritual prayer)
Paying the Zakaat (Alms)
Fasting
Performing Hajj (Pilgrimage to Mecca).
Reported by PP Cherian