പള്‍സര്‍ സുനി തന്നെ വിളിച്ചതറിയുന്നത് പോലീസ് പറഞ്ഞപ്പോള്‍; ആത്മവിശ്വാസത്തോടെ നാദിര്‍ഷയുടെ പ്രതികരണം
പള്‍സര്‍ സുനിയെ തനിക്കറിയില്ലെന്ന നിലപാടില്‍ ഉറച്ച് നാദിര്‍ഷാ. പള്‍സര്‍ സുനിയെ തനിക്കറിയില്ലെന്ന് ആവര്‍ത്തിച്ചുകൊണ്ടാണ് രണ്ടാംവട്ടവും ആലുവാ പോലീസ് ക്ലബ്ബില്‍ നിന്ന് നാദിര്‍ഷാ പുറത്തിറങ്ങിയത്.
പള്‍സര്‍ സുനി തന്നെ വിളിച്ചെന്ന് പോലീസുകാര്‍ പറഞ്ഞപ്പോഴാണ് അറിയുന്നത്. ദിലീപ് നിരപരാധിയാണെന്നാണ് തന്റെ വിശ്വാസമെന്നും ചോദ്യം ചെയ്യലിനു ശേഷം പുറത്തിറങ്ങിയ നാദിര്‍ഷാ മാധ്യമങ്ങളോട് പറഞ്ഞു.
അഞ്ച് മണിക്കൂറിലധികം നീണ്ട പോലീസിന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായശേഷം പുറത്ത് വന്ന നാദിര്‍ഷാ തീര്‍ത്തും ആത്മവിശ്വാസത്തോടെയാണ് മാധ്യമങ്ങളോട് പ്രതികരിച്ചത്.
പലരും പല നുണകളും പറഞ്ഞു പരത്തിയെങ്കിലും തന്റെ നിരപരാധിത്വം അന്വേഷണ സംഘത്തെ ബോധ്യപ്പെടുത്താനായെന്നും നാദിര്‍ഷാ കൂട്ടിച്ചേര്‍ത്തു. അതേ സമയം കട്ടപ്പനയിലെ ഹൃത്വിക് റോഷന്റെ സെറ്റിലെത്തി സുനി തനിക്ക് പണം നല്കിയെന്ന ആരോപണം നാദിര്‍ഷാ നിഷേധിക്കുകയും ചെയ്തു.
പള്‍സര്‍ സുനി തന്നെ വിളിച്ചെന്ന് പോലീസുകാര്‍ പറഞ്ഞപ്പോഴാണ് അറിയുന്നത്. തന്റെ ഫോണ്‍റെക്കോര്‍ഡുകള്‍ പോലീസിന് പരിശോധിക്കാവുന്നതാണ്. പള്‍സര്‍ സുനി തന്നെ വിളിച്ചെന്നും പണം ഏല്‍പിച്ചെന്നുമുള്ള ആരോപണത്തില്‍ വ്യക്തത വരുത്താന്‍ ചോദ്യം ചെയ്യല്‍ കൊണ്ട് സാധിച്ചുവെന്നും നാദിര്‍ഷാ പറഞ്ഞു.