വേങ്ങരയില്‍ പിപി ബഷീര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാകും; അങ്കം കഴിഞ്ഞ തവണ മത്സരിച്ച അതേ മണ്ഡലത്തില്‍

വേങ്ങര ഉപതിരഞ്ഞെടുപ്പില്‍ പി.പി. ബഷീര്‍ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിയാകും. തിരുവനന്തപുരത്തു ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റിനുശേഷമാണ് ഔദ്യോഗിക പ്രഖ്യാപനം. തിരൂരങ്ങാടി ഏരിയാ കമ്മിറ്റി അംഗമാണ് അഭിഭാഷകന്‍ കൂടിയായ പി.പി.ബഷീര്‍.

തിരൂരിലാണ് പ്രാക്ടീസ് ചെയ്യുന്നത്. കഴിഞ്ഞ നിയമസഭാ തെരെഞ്ഞെടുപ്പില്‍ പി.കെ.കുഞ്ഞാലിക്കുട്ടിക്കെതിരെ വേങ്ങരയില്‍ മത്സരിച്ച ബഷീര്‍ 38,057 വോട്ടുകള്‍ക്കാണു തോറ്റത്. ഓള്‍ ഇന്ത്യ ലോയേഴ്‌സ് യൂണിയന്‍ സംസ്ഥാന കമ്മിറ്റിയംഗം കൂടിയാണ്. മുന്‍ പഞ്ചായത്ത് അംഗവും. ഡി.വൈ.എഫ്.ഐ. ജില്ലാ കമ്മിറ്റി മുന്‍ അംഗവുമാണ്.