സിന്ധു….. മധുരമേറിയതാണ് ഈ വിജയം; കൊറിയ ഓപ്പണ്‍ സീരീസ് ഫൈനലില്‍ ജയിച്ചു കയറി സിന്ധു

മുമ്പ് കിട്ടിയ അടിക്ക് തിരിച്ചടി നല്‍കി പി.വി. സിന്ധുവിന്റെ വിജയം. കൊറിയ ഓപ്പണ്‍ സൂപ്പര്‍ സീരീസ് ഫൈനല്‍ പോരാട്ടത്തില്‍ ജപ്പാന്റെ നൊസോമി ഒകുഹാരയെ 22-20, 11-21, 21-18 സെറ്റുകള്‍ക്കു പരാജയപ്പെടുത്തി. കഴിഞ്ഞ മാസം ഗ്ലാസ്‌ഗോയില്‍.

നടന്ന ലോക ചാംപ്യന്‍ഷിപ്പിന്റെ തനിയാവര്‍ത്തനമാണ് സോളില്‍ ഇന്നു കണ്ടത് റിയോ ഒളിംപിക്‌സ് സെമിയില്‍ സിന്ധു ഒകുഹാരയെ തോല്‍പിച്ചപ്പോള്‍ ലോകചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ഒകുഹാര തിരിച്ചടിച്ചിരുന്നു. കൊറിയയിലെ സിന്ധുവിന്റെ വിജയം ഒരു കണക്കിന് മധുരപ്രതികാരം കൂടിയായി.

ലോക ബാഡ്മിന്റനിലെ ഏറ്റവും ഉയര്‍ന്ന സീഡുകാര്‍ ഏറ്റുമുട്ടുന്നതും ബാഡ്മിന്റന്‍ വേള്‍ഡ് ഫെഡറേഷന്റെ നേതൃത്വത്തില്‍ നടത്തുന്നതുമായ ചാംപ്യന്‍ഷിപ്പാണു സൂപ്പര്‍ സീരീസ്. ഒളിംപിക്‌സും ലോകചാംപ്യന്‍ഷിപ്പും കഴിഞ്ഞാല്‍ ബാഡ്മിന്റന്റെ വലിയ വേദി കൂടിയാണിത്.