ദിലീപും ബി. ഉണ്ണികൃഷ്ണനും മലയാള സിനിമയില്‍ തിലകനെ തടഞ്ഞവര്‍ : സംവിധായകന് അലി അക്ബര്‍
ദിലീപിന് ജാമ്യം നിഷേധിച്ചു എങ്കിലും ദിലീപ് നായകനാകുന്ന ചിത്രമായ രാമലീല വരുന്ന 28നു റിലീസിന് തയ്യാറെടുക്കുകയാണ്. സിനിമ കാണണം അല്ലെങ്കില്‍ കാണണ്ട എന്ന തര്‍ക്കവും വിവാദവും സിനിമാ മേഖലയ്ക്ക് ഉള്ളില്‍ തന്നെ തുടരുകയാണ് ഇപ്പോള്‍. തിയറ്റര്‍ തകര്‍ക്കും എന്ന് വരെ ഭീഷണികള്‍ ഉയര്‍ന്നു കഴിഞ്ഞു. പല പ്രമുഖസിനിമാ താരങ്ങളും സംവിധായകരും ദിലീപിനെയും രാമലീല സിനിമയെയും പിന്തുണച്ചുകൊണ്ട് രംഗത്ത് വന്നു കഴിഞ്ഞു. അതുപോലെ എതിര്‍പ്പ് ഉള്ളവരും ഇക്കൂട്ടത്തില്‍പ്പെടുന്നു.
അതേസമയം മലയാള സിനിമയില്‍ തിലകനെ വിലക്കുവാന്‍ കൂട്ട് നിന്ന കലാകാരനാണ് ദിലീപ് എന്നും ദിലീപും ബി. ഉണ്ണികൃഷ്ണനും തിലകന്റെ സിനിമകള്‍ തടയുവാന്‍ നോക്കി എന്നുമുള്ള ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുകയാണ് സംവിധായകന് അലി അക്ബര്‍.തനിക്ക് രണ്ടു പെണ്‍കുട്ടികള്‍ എന്ന് ഉള്ളത് എന്നും ”ശുദ്ധി വരുത്തി തിരിച്ചു വരും വരെ അയാള്‍ എന്നേ സാമ്പത്തിച്ചിടത്തോളം കുറ്റവാളി തന്നെയാണ്….. തിലകനെ വിലക്കിയപ്പോള്‍ ഒരു വൃദ്ധന്റെ, പിതാവിന്റെ പരിഗണന പോലും നല്‍കാതെ പരിഹസിച്ചപ്പോള്‍ ഞാന്‍ അദ്ദ്ദേഹത്തോടൊപ്പം നിന്നു…. ഇന്ന് ആ സഹൊദരിയോടോപ്പോം നില്ക്കുന്നു, അതെന്റെ കടമയാണ്…….. ഒരു….. മകളോട്, അനുജത്തിയോട് എനിക്കുള്ള കടമ
ഞാന്‍ രാമ ലീല കാണില്ല” എന്നും അലി അക്ബര്‍ പറയുന്നു. കൂടാതെ തിലകനെ തിരിച്ചു കൊണ്ട് വന്ന അച്ഛന് എന്ന സിനിമ റിലീസ് ചെയ്യാതിരിക്കാന്‍ സകല വിധ അടവുകളും പ്രയോഗിച്ചവരാണ് ദിലീപ്, ബി ഉണ്ണികൃഷ്ണന് സംഘം…….എന്റെ സിനിമയെ വിലക്കിയത് ഞാന്‍ ഏതെങ്കിലും പെണ്ണിന്റെ മാനത്തിനു വില പറഞ്ഞിട്ടല്ല, ഒരു മഹാ നടനെ തിരികെ വെള്ളിത്തിരയിലെത്തിച്ചതിനാണ്.
അതുകൊണ്ട് തന്നെ ഞാന്‍ രാമലീല കാണില്ല. നിങ്ങള്‍ക്ക് കാണാം….. അതില്‍ എനിക്ക് എതിരഭിപ്രായവുമില്ല. സിനികളില്‍ നിന്നും വിലക്ക് ലഭിച്ച് ഇപ്പോള്‍ ടി വി സീരിയല്‍ രംഗത്ത് സജീവമാണ് അലി അക്ബര്‍.
പോസ്റ്റിന്റെ പൂര്‍ണ്ണരൂപം :
ഞാന്‍ രാമലീല കാണില്ല കാരണം എനിക്ക് രണ്ടു പെണ്‍കുട്ടികള്‍ ആണ്,അവരുടെ മുഖം തന്നെയാണ് അവള്‍ക്കും,അവള്‍ക്കു വേണ്ടി പൊരുതുന്നവര്‍ക്കും അതേ മുഖമാണ്.ശുദ്ധി വരുത്തി തിരിച്ചു വരും വരെ അയാള്‍ എന്നേ സാമ്പത്തിച്ചിടത്തോളം കുറ്റവാളി തന്നെയാണ്….. തിലകനെ വിലക്കിയപ്പോള്‍ ഒരു വൃദ്ധന്റെ, പിതാവിന്റെ പരിഗണന പോലും നല്‍കാതെ പരിഹസിച്ചപ്പോള്‍ ഞാന്‍ അദ്ദ്ദേഹത്തോടൊപ്പം നിന്നു…. ഇന്ന് ആ സഹൊദരിയോടോപ്പോം നില്ക്കുന്നു, അതെന്റെ കടമയാണ്…….. ഒരു….. മകളോട്, അനുജത്തിയോട് എനിക്കുള്ള കടമ
ഞാന്‍ രാമ ലീല കാണില്ല
അവള്‍ക്കു നീതി കിട്ടും വരെ
നിങ്ങള്‍ക്ക് കാണാം ആഘോഷിക്കാം
അത് നിങ്ങളുടെ നീതിബോധം
ഒരിക്കല്‍ പോലും ഈ നടന്റെ അടുക്കല്‍ ഡേറ്റിനായി പോയിട്ടില്ല…
തിലകന് പറഞ്ഞൊരു അറിവുണ്ട്….
മരണമടഞ്ഞവന്റെ സാക്ഷ്യ പത്രം വിളമ്പുന്നില്ല.
ഞാന്‍ രാമ ലീല കാണില്ല
ഒരു പുതുമുഖ സംവിധായകനോടുള്ള ആദരവ് നിലനിറുത്തി പറയട്ടെ… എന്റെ ആദ്യ സിനിമ 30 വര്‍ഷം കഴിഞ്ഞിട്ടും റിലീസ് ചെയ്തിട്ടില്ല, പാദമുദ്ര, ഉത്സവപിറ്റേന്ന് ഇത്യാദി സിനിമകളോട് മത്സരിച്ച് അവാര്‍ഡ് നേടിയ ചിത്രമായിരുന്നു എന്റേത്….. തിലകനെ തിരിച്ചു കൊണ്ട് വന്ന അച്ഛന് എന്ന സിനിമ റിലീസ് ചെയ്യാതിരിക്കാന്‍ സകല വിധ അടവുകളും പ്രയോഗിച്ചവരാണ് ദിലീപ്, ബി ഉണ്ണികൃഷ്ണന് സംഘം…….എന്റെ സിനിമയെ വിലക്കിയത് ഞാന്‍ ഏതെങ്കിലും പെണ്ണിന്റെ മാനത്തിനു വില പറഞ്ഞിട്ടല്ല, ഒരു മഹാ നടനെ തിരികെ വെള്ളിത്തിരയിലെത്തിച്ചതിനാണ്.
അതുകൊണ്ട് തന്നെ ഞാന്‍ രാമലീല കാണില്ല.
നിങ്ങള്‍ക്ക് കാണാം….. അതില്‍ എനിക്ക് എതിരഭിപ്രായവുമില്ല.