നാദിര്‍ഷയുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി പരിഗണിക്കുന്നത് മാറ്റി; സാങ്കേതിക കാരണങ്ങളാണ് മാറ്റത്തിനു കാരണം
കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചന കുറ്റത്തിന് പോലീസ് സംശയിക്കുന്ന സംവിധായകന് നാദിര്‍ഷായുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് ഹൈക്കോടതി ചൊവ്വാഴ്ചത്തേയ്ക്കു മാറ്റി. സാങ്കേതിക കാരണങ്ങളാലാണ് വിധി പറയുന്നത് മാറ്റിവെച്ചിരിക്കുന്നത്.
ഇക്കഴിഞ്ഞ ബുധനാഴ്ച ജാമ്യഹര്‍ജിയില്‍ വാദം പൂര്‍ത്തിയായിരുന്നു. നാദിര്‍ഷായോട് അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരായി മൊഴി നല്‍കാനും ഹൈക്കോടതി നിര്‍ദേശിച്ചതനുസരിച്ച് ഞായറാഴ്ച നാദിര്‍ഷാ അന്വേഷണ സംഘത്തിനു മുന്നില്‍ ചോദ്യം ചെയ്യലിനു ഹാജരായിരുന്നു.
അതിനിടെ, കേസില്‍ കാവ്യാമാധവനെയും നാദിര്‍ഷായെയും ഇപ്പോള്‍ പ്രതിയാക്കേണ്ട സാഹചര്യമില്ലെന്നാണ് പോലീസ് നിലപാട്. എന്നാല്‍ ഇരുവര്‍ക്കുമെതിരെ അന്വേഷണം നടക്കുകയാണെന്നും പോലീസ് വ്യക്തമാക്കി.