ജിയോക്ക് കനത്ത വെല്ലുവിളിയുമായി ബിഎസ്എന്‍എല്‍ ഫീച്ചര്‍ ഫോണ്‍ വരുന്നു; സൗജന്യ കോളുകളടക്കം നിരവധി ഓഫറുകളും വേറെ
ന്യൂഡല്‍ഹി: ജിയോയുടെ കടന്നുവരവില്‍ രാജ്യത്തെ മൊബൈല്‍ നെറ്റ് വര്‍ക്കിങ് കമ്പനികളെല്ലാം തിരിച്ചടി നേരിട്ടപ്പോഴും അല്‍പ്പമെങ്കിലും പിടിച്ചു നിന്നത് ബി.എസ്.എന്‍.എല്‍ ആയിരുന്നു. മാത്രമല്ല മികച്ച ഓഫറുകളുമായി ജിയോക്ക് വെല്ലുവിളി ഉയര്‍ത്താനും ബി.എസ്. എന്‍.എല്ലിന് കഴിഞ്ഞു. ഫീച്ചര്‍ ഫോണുമായി ജിയോ വീണ്ടും വെല്ലു വിളി ഉയര്‍ത്തുമ്പോള്‍ സൗജന്യ ഫോണ്‍ കോളുകളോടെ ഫീച്ചര്‍ ഫോണ്‍ പുറത്തിറക്കി അതെ നാണയത്തില്‍തന്നെ തിരിച്ചടിക്കാനുറച്ചാണ് ബി.എസ് എന്‍.എല്ലും പോര്‍ വിളി മുഴക്കുന്നത്.
ജിയോയെ നേരിടാനാണ് രാജ്യത്തെ പ്രമുഖ മൊബൈല്‍ ഫോണ്‍ നിര്‍മാതാക്കളുമായി സഹകരിച്ച് ബി.എസ്.എന്‍.എല്‍ ഫീച്ചര്‍ ഫോണ്‍ അവതരിപ്പിക്കുന്നത്. 2000 രൂപയ്ക്കടുത്ത് വില വരുന്ന ഫോണ്‍ ഒക്ടോബറില്‍ പുറത്തിറക്കാനാണ് ഉദ്ദേശിക്കുന്നത്. ലാവ, മൈക്രോമാക്‌സ് എന്നീ കമ്ബനികളാകും ഫോണ്‍ നിര്‍മിക്കുക. ഗ്രാമീണ മേഖലയിലെ ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് ബി.എസ്.എന്‍.എല്‍ ഫീച്ചര്‍ ഫോണിലേയ്ക്ക് തിരിയുന്നത്.
ഫീച്ചര്‍ ഫോണ്‍ ഉപയോഗിക്കുന്ന 85 ശതമാനംപേരും അടുത്തതായി സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങാന്‍ താല്‍പര്യമില്ലാത്തവരാണെന്നാണ് മൊബൈല്‍ മാര്‍ക്കറ്റിങ് അസോസിയേഷന്റെ അടുത്തകാലത്തെ പഠനംവെളിപ്പെടുത്തുന്നത്. ഇത് കൂടി മുന്നില്‍ കണ്ടാണ് ബി.എസ്.എന്‍.എല്ലിന്റെ പുതിയ പുറപ്പാട്.