എന്‍സിപിയ്ക്ക് കുവൈറ്റില്‍ സാംസ്കാരിക സംഘടന നിലവില്‍ വന്നു
ഓവര്‍സീസ് നാഷണലിസ്റ്റ് കള്‍ചറല്‍ പീപ്പിള്‍-കുവൈറ്റ് (ONCP KUWAIT) എന്ന ആരില്‍ ദേശീയ പാര്‍ട്ടിയായ എന്‍സിപിയ്ക്ക് കുവൈറ്റില്‍ സാംസ്കാരിക സംഘടന നിലവില്‍ വന്നു. ഓഎന്സിപി കുവൈറ്റ് കമ്മിറ്റിയുടെ പൊതു പ്രവര്‍ത്തനങ്ങളുടെ ആരംഭവും, ഭാരവാഹികളുടെ യോഗവും, പ്രസ്മീറ്റും അബാസിയാ പോപ്പിന്‍സ് ഓഡിറ്റോറിയത്തില്‍ വച്ച് നടന്നു.
രക്ഷാധികാരിയായി തോമസ് കെ. തോമസ് (ഹൈഡൈന്‍), ,ദേശീയ കമ്മിറ്റി പ്രസിഡണ്ട് ബാബു ഫ്രാന്‍സിസ്, ദേശീയ കമ്മിറ്റി ജനറല്‍ സെക്രട്ടറി ജിയോ ടോമി, ദേശീയ കമ്മിറ്റി ട്രഷറര്‍ രവീന്ദ്രന്. ടി. വി എന്നിവരെ തിരഞ്ഞെടുത്തു. ബാബു ഫ്രാന്‍സിസ് സംഘടനയുടെ ഔദ്യോഗിക പ്രഖ്യാപനം നടത്തി.
ഭാസ്കരന്തേവര്-തമിഴ്നാട്, ജിയോ ഷെല്ട്ടന്-തമിഴ്നാട്, ശങ്കര്ഷെട്ടി-കര്‍ണാടകം, അഫ്താബ് ജാഫര്‍ അലി-കര്‍ണാടകം, ശതാബ്അഞ്ചും- ബീഹാര്‍, ബ്രൈറ്റ് വര്‍ഗ്ഗീസ് -കേരളം, മന്ജീത്സിംഗ്-പഞ്ചാബ്, ഫഹദ്ഖാന്‍-ഡല്‍ഹി, നവാസ്പാര്ക്കര്-മഹാരാഷ്ട്ര, ഗണേഷ്ലാല്ജിപട്ടേല് – രാജസ്ഥാന്, മുഹമ്മദ്സാജിദ്-ഗോവ, രമേഷ്മുഗല-തെലുങ്കാന, ഗംഗാധര്‍ ചിന്ന- തെലുങ്കാന എന്നിവരെ ദേശീയ കമ്മിറ്റി എക്സിക്യൂട്ടീവ്കമ്മിറ്റി അംഗങ്ങളായും തിരഞ്ഞെടുത്തു.
ബ്രൈറ്റ് വര്‍ഗീസ് സ്വാഗതം പറഞ്ഞ യോഗത്തില്‍ ജിയോ ടോമി ഭാരവാഹികളെ പരിചയപ്പെടുത്തി. മുഹമ്മദ് സാജിദ്, ഭാസ്കരന് തേവര് എന്നിവര്‍ ആശംസ അര്‍പ്പിച്ചു സംസാരിച്ചു. രവീന്ദ്രന് ടി വി നന്ദി പറഞ്ഞു.
സംഘടനയില്‍, ഇന്ത്യയിലെ എല്ലാ സംസ്ഥാനത്തും ഉള്ളവര്‍ക്ക് അംഗത്വം എടുക്കാവുന്നതാണ്എന്ന് ഭാരവാഹികള്‍ അറിയിച്ചു. വരും ദിവസങ്ങളില്‍ കേരളത്തിന്റെ ഗതാഗത വകുപ്പ് മന്ത്രി തോമസ് ചാണ്ടിയുടെ സാനിധ്യത്തില്‍ പൊതുസമ്മേളനം നടക്കും. മറ്റൂ എന്സിപിദേശീയ, സംസ്ഥാന നേതാക്കളും ഈ ചടങ്ങില്‍ പങ്കെടുക്കും.
വിവരങ്ങള്‍ക്ക്: oncpkuwait@gmail.com