പ്രകോപനവുമായി പാക്കിസ്ഥാന്‍; അഞ്ച് ദിവസത്തിനിടെ ആറ് തവണ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം
ജമ്മു കാശ്മീരില്‍ പാക് പ്രകോപനം ശക്തമാകുന്നു. അഞ്ച് ദിവസത്തിനിടെ ആറ് തവണയാണ് പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ആക്രമണം നടത്തിയത്. പാക്കിസ്ഥാന്‍ നടത്തിയ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പാക് ഷെല്ലാക്രമണത്തില്‍ ഇന്ത്യന്‍ പോസ്റ്റുകള്‍ക്കും വീടുകള്‍ക്കും കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തിട്ടുണ്ട്.
കാശ്മീരിലെ അര്‍ണിയ സെക്ടറില്‍ ഞായറാഴ്ച രാത്രിയും പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ആക്രമണം നടത്തിയിരുന്നു. ഇന്ന് രാവിലെ ആറ് വരെ പാക്കിസ്ഥാന്‍ വെടിവയ്പ് തുടര്‍ന്നതായും സൈനിക വക്താവ് അറിയിച്ചു. യാതൊരു പ്രകോപനവും കൂടാതെയാണ് പാക്കിസ്ഥാന്‍ ആക്രമണം നടത്തിയത്. പാക് ആക്രമണത്തെ തുടര്‍ന്നു ഇന്ത്യ തിരിച്ചടിച്ചതായും സൈന്യം കൂട്ടിചേര്‍ത്തു.