ലീഗിനെ ഇന്ന് പ്രതിസന്ധിയിലാക്കിയത് ആ പഴയ സിപിഐക്കാരന്‍; ഒടുവില്‍ വഴങ്ങി നേതാക്കള്‍
പി.കെ. കുഞ്ഞാലിക്കുട്ടി ലോക്‌സഭാ തെരെഞ്ഞെടുപ്പില്‍ വിജയിച്ചതോടെ ഒഴിവുവന്ന വേങ്ങര നിയോജകമണ്ഡലം ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി പ്രഖ്യാപനം മുസ്ലീം ലീഗിനെ ഇതുവരെ പാര്‍ട്ടി അഭിമുഖീകരിച്ചിട്ടില്ലാത്ത തരത്തില്‍ പ്രതിരോധത്തിലാഴ്ത്തി.
വേങ്ങരയില്‍ സ്ഥാനാര്‍ഥിയാക്കിയില്ലെങ്കില്‍ പാര്‍ട്ടി സ്ഥാനങ്ങള്‍ രാജിവയ്ക്കുമെന്ന കെ.എന്‍.എ. ഖാദറിന്റെ ഭീഷണിക്ക് മുന്നില്‍ പാണക്കാട് ഹൈദരലി തങ്ങള്‍ അടക്കമുള്ള പാര്‍ട്ടി നേതാക്കള്‍ക്ക് വഴങ്ങേണ്ടി വരികയായിരുന്നു. പഴയ സി.പി.ഐ. നേതാവിന്റെ ഭീഷണിക്ക് മുന്നില്‍ പാര്‍ട്ടി തോറ്റു കൊടുത്തു.
തരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആദ്യഘട്ടത്തില്‍ ഉയര്‍ന്നുവന്ന പേര് കെ.പി.എ. മജീദിന്റെതായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം നാടകീയമായി അദ്ദേഹം സ്ഥാനാര്‍ഥിയാകാനില്ലെന്ന് അറിയിച്ചു. ഇതോടെ സ്ഥാനാര്‍ഥി പ്രഖ്യാപനം അവതാളത്തിലായി. സംസ്ഥാന സെക്രട്ടറിയായ യു.എ. ലത്തീഫിനെ സ്ഥാനാര്‍ഥിയായി നിശ്ചയിച്ചു. ഇതു സംബന്ധിച്ച വെളിപ്പെടുത്തല്‍ ചാനലുകള്‍ അടക്കം വാര്‍ത്തയാക്കുകയും ചെയ്തിരുന്നു എന്നാല്‍ മിനുറ്റുകള്‍ക്കകമാണ് കാര്യങ്ങള്‍മാറി മറിഞ്ഞത്.
ഇന്നു രാവിലെ പാണക്കാട് എത്തിയ കെ.എന്‍.എ. ഖാദര്‍ തങ്ങളെ കണ്ട് തന്റെ നിലപാട് അറിയിച്ചിരുന്നു. സ്ഥാനാര്‍ഥിയാക്കിയില്ലെങ്കില്‍ പാര്‍ട്ടി സ്ഥാനങ്ങള്‍ രാജിവയ്ക്കുമെന്നും ഖാദര്‍ ശക്തമായി അറിയിച്ചു. ഇതോടെ പാര്‍ട്ടി പ്രതിസന്ധിയിലാകുകയായിരുന്നു.
ഒടുവില്‍ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ ഇ.ടി. മുഹദമ്മദ് ബഷീര്‍ അടക്കമുള്ള നേതാക്കള്‍ ഖാദറിനെപ്പോലെ നിയമസഭയില്‍ പരിചയ സമ്പത്തുള്ളയായളെ നിയമസഭയില്‍ സ്ഥാനാര്‍ഥിയാക്കണമെന്നതില്‍ ഉറച്ചു നിന്നു. എന്നാല്‍ കുഞ്ഞാലിക്കുട്ടി ് അഭിപ്രായം രേഖപ്പെടുത്തിയില്ല.
യു.എ. ലത്തീഫിന് വേണ്ടി വാദിക്കുന്നതില്‍ നിന്നു കുഞ്ഞാലിക്കുട്ടി പിന്‍മാറിയതോടെ വീണ്ടും കെ.എന്‍.എ. ഖാദറിന് നറുക്ക് വീഴുകയായിരുന്നു. മലപ്പുറം ജില്ലാ സെക്രട്ടറിയായിട്ടും പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ അദ്ദേഹം പങ്കെടുത്തില്ലെന്നതും ശ്രദ്ദേയമാണ്. പാര്‍ട്ടിക്കുള്ളില്‍ തന്നെ ചേരി തിരിവ് ശക്തമായതോടെയാണ് നേതാക്കള്‍ തീരുമാനം പ്രഖ്യാപിച്ചത്.
യു.എ. ലത്തീഫിനെ മലപ്പുറം ജില്ലാ സെക്രട്ടറിയാക്കി ഒത്തുതീര്‍പ്പുണ്ടാക്കിയെങ്കിലും ലീഗിലെ കുഞ്ഞാലിക്കുട്ടിയുടെ പിടി അയയുകയാണെന്നും വിലയിരുത്തുന്നവരുണ്ട്. നേരത്തെ വള്ളിക്കുന്ന്, കൊണ്ടോട്ടി മണ്ഡലങ്ങളില്‍ നിന്നുള്ള എം.എല്‍.എയായിരുന്ന കെ.എന്‍.എ ഖാദര്‍ ഇടവേളയ്ക്ക് ശേഷമാണ് വീണ്ടും തിരഞ്ഞെടുപ്പ് രംഗത്ത് തിരിച്ചെത്തുന്നത്. എല്‍ഡി എഫ് ഇന്നലെ തന്നെ പി.പി. ബഷീറിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിരുന്നു.