വിവാഹം നിശ്ചയശേഷം കല്യാണത്തിന് മുന്നേ ഭാവി ഭര്‍ത്താവിന്റെ എല്ലാ ഇംഗിതങ്ങള്‍ക്കും തയ്യാറാകുന്ന പെണ്‍കുട്ടികള്‍ വായിക്കാന്‍ ; കോഴിക്കോടുള്ള യുവതിക്ക് സംഭവിച്ചത്
പണ്ടൊക്കെ വിവാഹം ഉറപ്പിച്ചുകഴിഞ്ഞാല്‍ ചെക്കനും പെണ്ണും പിന്നീട് തമ്മില്‍ കാണുന്നതും സംസാരിക്കുന്നതും വിവാഹത്തിന്റെ അന്നാകും. എന്നാല്‍ കാലം മാറിയപ്പോള്‍ ഇപ്പോള്‍ വിവാഹം നിശ്ചയം കഴിഞ്ഞു ചെക്കനും പെണ്ണും തമ്മില്‍ ഫോണ്‍ സംസാരവും, ചാറ്റിങ്ങും കറക്കവും എല്ലാം സര്‍വ്വസാധാരണമായിക്കഴിഞ്ഞു. ഒരു പരിധിവരെ ഇത്തരം ഫോണ്‍ സംഭാഷണങ്ങളും കൂടിക്കാഴ്ചയും നല്ലത് തന്നെയാണ് കാരണം ഭാവി പങ്കാളിയെ അടുത്തറിയാനും ആള് നമ്മള് ഉദ്ദേശിക്കുന്ന തരത്തിലുള്ളവര്‍ അല്ലെങ്കില്‍ ആ ബന്ധം തുടക്കത്തിലേ ഉപേക്ഷിക്കാന്‍ കഴിയുകയും ചെയ്യും. എന്നാല്‍ അതിനും മുകളില്‍ ഉള്ള ഒരു ഭീകരമായ വിഷയമാണ് ഇവിടെ വാര്‍ത്തയായിരിക്കുന്നത്.
വിവാഹം നിശ്ചയശേഷം കല്യാണത്തിന് മുന്നേ ഭാവി ഭര്‍ത്താവിന്റെ എല്ലാ ഇംഗിതങ്ങള്‍ക്കും വഴങ്ങി കൊടുത്ത ഒരു യുവതി അവസാനം മരണത്തില്‍ രക്ഷ തേടി. വെള്ളിയൂരിലെ പുതിയോട്ടും കണ്ടി ബാലകൃഷ്ണന്റെ മകളും പാരലല്‍ കോളേജ് അധ്യാപികയുമായ ജിന്‍സിയാണ് (26) ഭാവി ഭര്‍ത്താവിനെ കാരണം സ്വന്തം വീടിനുള്ളില്‍ തീകൊളുത്തി ആത്മഹത്യ ചെയ്തത്. സംഭവത്തില്‍ ജിന്‍സിയുടെ പ്രതിശ്രുത വരനായിരുന്ന വേളം പെരുവയല്‍ സ്വദേശി തട്ടാന്റെ മീത്തല്‍ സന്ദീപിനെ (30) പോലീസ് അറസ്റ്റ് ചെയ്തു. തോടന്നൂര്‍ ബിആര്‍സിയിലെ താല്‍ക്കാലിക ജീവനക്കാരനാണ് ഇയാള്‍.
ആത്മഹത്യ പ്രേരണയ്ക്കും ലൈംഗിക പീഡനത്തിനുമാണ് സന്ദീപിനെതിരേ പോലീസ് കേസെടുത്തിരിക്കുന്നത്. വിവാഹത്തിന് മുന്‍പ് തന്നെ പല സ്ഥലങ്ങളിലും കൊണ്ടു പോയി സന്ദീപ് തന്നെ പീഡിപ്പിച്ചതായി ജിന്‍സി തന്റെ ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു. ഒരു അടുത്ത ബന്ധുവിനോടും യുവതി ഇക്കാര്യം വെളിപ്പെടുത്തിയിരുന്നു. പോലീസിന് ഇവര്‍ ഇതേക്കുറിച്ച് മൊഴി നല്‍കുകയും ചെയ്തു. ലൈംഗികമായി പീഡിപ്പിക്കുന്നത് കൂടാതെ പല കാരണങ്ങളും പറഞ്ഞ് മാനസികമായും സന്ദീപ് തന്നെ ഏറെ പീഡിപ്പിച്ചതായി ജിന്‍സി തന്റെ ആത്മഹത്യാക്കുറിപ്പില്‍ എഴുതിയിട്ടുണ്ട്. എന്നാല്‍ തന്നെയും കല്യാണം നടത്തണം എന്ന തീരുമാനത്തില്‍ തന്നെയായിരുന്നു ജിന്‍സി.
പക്ഷെ നാളുകള്‍ കഴിഞ്ഞപ്പോള്‍ നേരത്ത ഉറപ്പിച്ച വിവാഹത്തില്‍ നിന്നും സന്ദീപ് പിന്മാറിയതാണ് ജിന്‍സിയുടെ ആത്മഹത്യയിലേക്ക് നയിച്ചത്. അടുത്ത മാസമാണ് വിവാഹം തീരുമാനിച്ചിരുന്നത്. ഇതിനു മുന്നോടിയായി ജിന്‍സിയുടെ ബന്ധുക്കള്‍ ക്ഷണവും തുടങ്ങിയിരുന്നു. ഇതിനിടെയാണ് വിവാഹത്തില്‍ നിന്നും സന്ദീപിന്റെ പിന്മാറ്റം. വിവാഹം മുടങ്ങിയതിന്റെ മനോവിഷമത്തില്‍ ജിന്‍സി തീ കൊളുത്തി ജീവനൊടുക്കുകയായിരുന്നു. ജിന്‍സിക്ക് പറ്റിയത് ഒറ്റപ്പെട്ട സംഭവം അല്ല എന്നതാണ് സത്യം. വിവാഹനിശ്ചയം കഴിഞ്ഞ ഉടന്‍ നിയമപരമായി വിവാഹിതര്‍ ആകുന്നതിനു മുന്‍പേ ഭാര്യാ ഭര്ത്താക്കന്മാരെ പോലെ ജീവിക്കുന്ന യുവതിയുവാക്കളുടെ എണ്ണത്തില്‍ വന്‍ വര്‍ധനയാണ് ഇപ്പോള്‍.